Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനികുതി വെട്ടിച്ച്...

നികുതി വെട്ടിച്ച് കടത്തിയ 14 കിലോ സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ; നാലേമുക്കാൽ കോടിയിലേറെ വിലയുള്ള സ്വർണം

text_fields
bookmark_border
നെയ്യാറ്റിൻകര: ജില്ലയിലെ വിവിധ സ്വർണാഭരണശാലകളിൽ വിൽപന നടത്തുന്നതിലേക്കായി എത്തിച്ച 14 കിലോ 416 ഗ്രാം സ്വർണം പിടികൂടി. കാറിൽ രഹസ്യ ആറയുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് ജി.എസ്.ടി ഇൻറലിജൻസ് സ്ക്വാഡ് നമ്പർ രണ്ട് പിടികൂടിയത്. രജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ പിടികൂടി. മഹേന്ദ്രർ സിങ്, സുരജ്പാൽ സിങ്, കർസൻകുമാർ ദേവസി എന്നിവരെയാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനക്കിടെ നെയ്യാറ്റിൻകരയിൽനിന്നാണ് സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. വിപണിയിൽ നാലുകോടി എൺപത്തി മൂന്ന് ലക്ഷം രൂപയുടെ മൂല്യമുള്ള സ്വർണം രാജസ്ഥാൻ സ്വദേശികളായ മൂന്നുപേർ കാറിൽ അമരവിള ചെക്ക്്് പോസ്റ്റ് വഴി കടത്തിക്കൊണ്ടുവരവെയാണ് കാർ പിന്തുടർന്ന് ഇൻലിജൻസ് ഓഫിസർ എൻ. ഗോപകുമാറി​െൻറ നേതൃത്വത്തിലെ സംഘം പരിശോധന നടത്തിയത്. ആദ്യപരിശോധനയിൽ സ്വർണം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും വാഹനത്തിൽ സ്വർണം സൂക്ഷിക്കുന്നതിനുള്ള ബോക്സുകൾ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയതോടെ കരമന ടാക്സ് ടവറിൽ കൊണ്ടുപോയി വാഹന പരിശോധന നടത്തിയപ്പോഴാണ് കാറി​െൻറ പിൻസീറ്റിൽ പ്രത്യേക അറയുണ്ടാക്കി സ്വർണം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. മാല, വള, ബ്രേസ്ലെറ്റ്, കമ്മൽ, നെക്ലസ് എന്നിങ്ങനെ ഉരുപ്പടികളാക്കിയനിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തി​െൻറ പരിശോധന പൂർത്തിയാക്കി പിഴയീടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജി.എസ്.ടി ഇൻലിജൻസ് ഓഫിസർ എൻ. ഗോപകുമാർ, ഇൻസ്പെക്ടർമരായ അഭിലാഷ്, നൗഷാദ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story