Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരുടെ അലവൻസ്​ വർധന മരവിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെതുടർന്ന് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സ്പെഷൽ അലവൻസ്, റിസ്ക് അലവൻസ് തുടങ്ങിയവയിലെ വർധന നിർത്തിവെച്ചു. കഴിഞ്ഞ മാർച്ചിലെ അതേനിരക്കിൽ അലവൻസുകൾ തുടർന്നും നൽകും. സ്പെഷൽ അലവൻസ്, റിസ്ക്ക് അലവൻസ് എന്നിവയിൽ പ്രതിവർഷം പത്ത് ശതമാനം വർധന വരുത്താൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. 2016 ജനുവരി 20ന് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ആദ്യവർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. പുതിയ സാഹചര്യത്തിൽ താൽക്കാലികമായി വർധന വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. ഒരാഴ്ചയിലേറെയായി തുടരുന്ന ട്രഷറി നിയന്ത്രണത്തിലും അയവ് വന്നിട്ടില്ല. ചെറിയ തുകക്കുള്ള ബില്ലുകൾപോലും മാറാത്ത അവസ്ഥയാണ്. ട്രഷറി ഒാൺലൈൻ സംവിധാനത്തിെല പല സേവനങ്ങളും ലഭ്യമാകുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story