Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവംബര്‍ 16ലെ മന്ത്രിസഭ...

നവംബര്‍ 16ലെ മന്ത്രിസഭ തീരുമാനങ്ങള്‍ അസാധുവാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി; ഗവര്‍ണറെ കണ്ടു

text_fields
bookmark_border
തിരുവനന്തപുരം: കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് മുഖ്യമന്ത്രി തന്നെ തുറന്നുസമ്മതിച്ച സാഹചര്യത്തില്‍ നവംബര്‍ 15ന് നടന്ന മന്ത്രിസഭ യോഗത്തിലെ എല്ലാ തീരുമാനങ്ങളും അസാധുവാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഈ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടതായി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവര്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനമെടുത്തത് ഈ മന്ത്രിസഭ യോഗത്തിലാണ്. നാല് മന്ത്രിമാര്‍ മന്ത്രിസഭ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി കത്തിലൂടെ അറിയിച്ചിരുന്നു. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് മന്ത്രിമാര്‍ അറിയിച്ചത്. ഈ മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ നാല് മന്ത്രിമാരുടെ നിലപാടുകള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന കാബിനറ്റ് സംവിധാനത്തി​െൻറ തത്ത്വങ്ങളുടെ ലംഘനമാണെന്ന് - ഭാരവാഹികളായ ഷൈബു മഠത്തിൽ, ഷൗക്കത്ത് അലി എരോത്ത്, മെല്‍വിന്‍ വിനോദ് എന്നിവര്‍ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story