Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:17 AM GMT Updated On
date_range 2017-11-20T10:47:59+05:30ചവറയിലെ അക്രമം ആസൂത്രിതം ^സി.എം.പി
text_fieldsചവറയിലെ അക്രമം ആസൂത്രിതം -സി.എം.പി കൊല്ലം: ചവറയിൽ സി.പി.എമ്മിനുനേരെ എസ്.ഡി.പി.െഎ ആസൂത്രിതമായ അക്രമണമാണ് നടത്തിയതെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ പറഞ്ഞു. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതക്കെതിരെ യുവാക്കൾ കൂടുതൽ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തരിശുനിലത്തിൽ കൃഷിയിറക്കി ചാത്തന്നൂർ: -ചിറക്കര സർവിസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തിൽ ചിറക്കര ഏലായിലെ തരിശുനിലത്തിൽ കൃഷിയിറക്കി. കർഷകരുടെ സഹകരണത്തോടെ ചിറക്കര ക്ഷേത്രത്തിന് കിഴക്കുവശമുള്ള ഏലായിലാണ് കൃഷിയിറക്കിയത്. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മായാ സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേമചന്ദ്രനാശാൻ, ബാങ്ക് പ്രസിഡൻറ് ബാബു രാജൻപിള്ള എന്നിവർ നേതൃത്വംനൽകി. പിണറായി സർക്കാറിന് തുടരാൻ അവകാശമില്ല -പ്രേമചന്ദ്രൻ ചാത്തന്നൂർ: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട പിണറായി സർക്കാറിന് തുടരാൻ ധാർമികമായി അവകാശമില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. യു.ഡി.എഫിെൻറ നിയോജകമണ്ഡലം പടയൊരുക്കം ജാഥ സ്വാഗതസംഘം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരവൂർ രമണൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രപ്രസാദ്, നെടുങ്ങോലം രഘു, എസ്. ശ്രീലാൽ, പരവൂർ സജീബ്, പി. ബാലകൃഷ്ണൻ, ടിങ്കു പ്ലാക്കാട് എന്നിവർ സംസാരിച്ചു.
Next Story