Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

മൂന്നുകല്ലിൻമൂട്-^സംബ്രമം റോഡ് ചെളിക്കുണ്ടായി; കാൽനടയാത്ര പോലും ദുസ്സഹം

text_fields
bookmark_border
മൂന്നുകല്ലിൻമൂട്--സംബ്രമം റോഡ് ചെളിക്കുണ്ടായി; കാൽനടയാത്ര പോലും ദുസ്സഹം കടയ്ക്കൽ: കാൽനടയാത്രപോലും ദുസ്സഹമായി കുമ്മിൾ പഞ്ചായത്തിലെ മൂന്നുകല്ലിൻമൂട്- സംബ്രമം റോഡ് ചെളിക്കുണ്ടായി. വർഷങ്ങളുടെ പഴക്കമുള്ള ഈ റോഡ് കൊല്ലം--തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്. ആറ് മീറ്റർ വീതിയുള്ള ഈ റോഡിലൂടെ വിദ്യാർഥികളടക്കം നിരവധിപേരാണ് ദിനംപ്രതി യാത്രചെയ്യുന്നത്. കുമ്മിൾ, കടയ്ക്കൽ, കിളിമാനൂർ, തൊളിക്കുഴി, അടയമൺ, മങ്കാട് തുടങ്ങിയ സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് റോഡി​െൻറ ദുർഘടമായ അവസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൊളിക്കുഴി മേഖലയിലേക്ക് എളുപ്പമാർഗം യാത്രചെയ്യുന്നതിന് പ്രദേശവാസികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡി​െൻറ ഇരുവശത്തും താമസിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ റോഡിലിറക്കുന്നതിനോ റോഡിലൂടെ നടന്ന് പോകുന്നതിനോ കഴിയാത്ത അവസ്ഥയിലാണ്. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ കിലോമീറ്ററോളം ചുറ്റി കാൽനടയാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാർഥികളും പ്രദേശവാസികളും. വർഷങ്ങളുടെ പഴക്കമുള്ള റോഡിനെ സഞ്ചാരയോഗ്യമാക്കുന്നതിന് ഓട നിർമാണം നടത്തി ടാറിങ് ചെയ്യുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കുമ്മിൾ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം. തമീമുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എ. സത്താർ, ജെ. സുബൈർ, എസ്.എം. ഹസൻ, എം. മുഹമ്മദ് റഷീദ്‌, എസ്. ഫൈസി, ജെ. റാഫി, എസ്. സാജിദ്‌, കുന്നിൽ നൗഷാദ്‌, അജ്മൽ, നസറുല്ല, അൽത്താഫ്, ഷെമീം, ജസീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story