Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 2017-11-20T10:44:59+05:30വിനായകെൻറ വിയോഗം; ഞെട്ടല്‍മാറാതെ തലവൂര്‍
text_fieldsകുന്നിക്കോട്: വിനായകെൻറ വിയോഗത്തിൽ ഞെട്ടല്‍മാറാതെ തലവൂര്‍. സ്വകാര്യ ബസിെൻറ മത്സരപ്പാച്ചിലില്‍ ജീവൻപൊലിഞ്ഞ തലവൂര്‍ ഞാറയ്ക്കാട് വിനായകത്തില്‍ മനോജ്-ബീന ദമ്പതികളുടെ മകന് വിനായകെൻറ സംസ്കാരം തിങ്കളാഴ്ച നടക്കും. പിടവൂര്‍ കിഴക്കേത്തെരുവ് മിനി ഹൈവേയില്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ അപകടപരമ്പര സൃഷ്ടിച്ചിട്ടും നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഇതേ റൂട്ടില്‍ സര്‍വിസ് ആരംഭിച്ചതോടെയാണ് നിയമങ്ങളെല്ലാം കാറ്റില്‍പറത്തി സ്വകാര്യബസുകള്‍ അമിതവേഗത്തില്‍ ചീറിപ്പായാന്‍ തുടങ്ങിയത്. പറങ്കിമാംമുകളിലും രണ്ടാലുംമൂട്ടിലുമുള്പ്പെടെ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രദേശവാസികള്‍ സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ സംഘടിച്ച് പ്രതിഷേധിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസിനെ സമയക്രമം തെറ്റിച്ചെത്തിയ സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ വീതികുറഞ്ഞ നടുത്തേരി പാലത്തിന് സമീപത്തുെവച്ചാണ് പതിനാറുകാരനെ ഇടിച്ചുതെറിപ്പിച്ചത്. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തിരുന്നു. പ്രതിഷേധംഭയന്ന് ഞായറാഴ്ച റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ഓട്ടംനടത്തിയില്ല. വിനായകെൻറ മൃതദേഹം ഞായറാഴ്ച വൈകീട്ട് മൂന്നോടെ വീട്ടിലെത്തിച്ചു. തലവൂര്‍ ദേവീവിലാസം ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലെ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം വീട്ടുവളപ്പില്‍ നടക്കും.
Next Story