Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 2017-11-20T10:44:59+05:30സൈപ്രസ് ഹൈകമീഷണർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
text_fieldsതിരുവനന്തപുരം: സൈപ്രസ് ഹൈകമീഷണർ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. ഞായറാഴ്ച ഉച്ചക്ക് 12നാണ് മുഖ്യമന്ത്രിയുടെ ചേമ്പറിലെത്തി ഹൈകമീഷണർ ചർച്ചനടത്തിയത്. പാരമ്പര്യേതര ഉൗർജം, ആയുർവേദം, ആരോഗ്യസംരക്ഷണം, തുറമുഖ പരിപാലനം തുടങ്ങിയ മേഖലകളിൽ കേരളവുമായുള്ള സഹകരണത്തിെൻറ സാധ്യതകൾ പരിശോധിക്കാമെന്ന് ഹൈകമീഷണർ ഉറപ്പുനൽകി. സൈപ്രസിെൻറ സ്നേഹോപഹാരം ഹൈകമീഷണർ മുഖ്യമന്ത്രിക്ക് കൈമാറി. കേരളത്തിെൻറ തനത് സുഗന്ധദ്രവ്യങ്ങൾ അദ്ദേഹത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു.
Next Story