Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 2017-11-20T10:44:59+05:30സി.പി.എം കൗൺസിലർമാർ തടഞ്ഞുവെച്ച് മർദിച്ചു ^ഗിരികുമാർ
text_fieldsസി.പി.എം കൗൺസിലർമാർ തടഞ്ഞുവെച്ച് മർദിച്ചു -ഗിരികുമാർ തിരുവനന്തപുരം: അജണ്ട ചർച്ചചെയ്യാതെ പാസാക്കിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെടാൻ മേയർ വി.കെ. പ്രശാന്തിെൻറ സമീപം എത്തിയപ്പോൾ, തന്നെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നെന്ന് കോർപറേഷൻ ബി.ജെ.പി നേതാവ് ഗിരികുമാർ. മേയറുടെ സമീപമെത്തിയപ്പോൾ അദ്ദേഹത്തിെൻറ പി.എ ജിൻരാജ് തലയിൽ ഇടിച്ചു. തൊട്ടുപിന്നാലെ മേയറെ തടയാറായോ എന്നാക്രോശിച്ച് സി.പി.എം കൗൺസിലർമാരും വന്നു. ആ സമയം എെൻറ അടുത്ത് ബി.ജെ.പി കൗൺസിലർമാരാരും ഇല്ലായിരുന്നു. നഗരപിതാവിനെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനും. അദ്ദേഹത്തെ തടയാൻ ഞാൻ ആളല്ല. കോവണിക്ക് സമീപം തള്ളി നിലത്തിട്ട തന്നെ കൗൺസിലർമാരായ പൂങ്കുളം സത്യൻ, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് മർദിക്കുകയും ഐ.പി. ബിനുവും കൗൺസിലർ സിന്ധുവും ചേർന്ന് ചവിട്ടുകയും ചെയ്തു. ഇത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story