Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅജ്ഞാത മൃതദേഹം...

അജ്ഞാത മൃതദേഹം തിരിച്ചറിയാനായില്ല

text_fields
bookmark_border
കിളിമാനൂർ: നഗരൂരിലെ വെള്ളല്ലൂർ മാവേലി ക്ഷേത്രത്തിന് സമീപം റോഡരുകിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്. മൃതദേഹത്തി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെങ്കിലും മരിച്ചയാളുടെ ഒരുവിവരവും ലഭ്യമായിട്ടില്ലെന്ന് കിളിമാനൂർ സി.ഐ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് വെള്ളല്ലൂർ-കല്ലമ്പലം റോഡിൽ മാവേലി ദേവീക്ഷേത്രത്തിന് മുന്നിലെ വെയിറ്റിങ് ഷെഡിന് സമീപം ഓടയിൽ മൃതദേഹം കണ്ടെത്തിയത്. ഉണങ്ങിയ ഓലയും പുല്ലും കൊണ്ട് ഭാഗികമായി മറച്ചനിലയിലായിരുന്നു മൃതദേഹം. ലുങ്കിയും ഷർട്ടുമായിരുന്നു വേഷം. അമ്പതിനും അറുപതിനുമിടയിൽ പ്രായം തോന്നുന്ന മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ട ചിത്രം കണ്ട് ഒന്നിലേറെപേർ ബന്ധപ്പെട്ടിരുന്നതായി സി.ഐ പറഞ്ഞു. എന്നാൽ ആർക്കും തിരിച്ചറിയാനായില്ല. ചിത്രവിവരണം: നഗരൂരിലെ വെള്ളല്ലൂരിൽ കണ്ടെത്തിയ അജ്ഞാതമൃതദേഹം
Show Full Article
TAGS:LOCAL NEWS 
Next Story