Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 2017-11-20T10:44:59+05:30ഭൂസമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കത്തെ അട്ടിമറിക്കാനാണ് സമരനേതാക്കൾ ശ്രമിക്കുന്നത് --^കെ. രാജു
text_fieldsഭൂസമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കത്തെ അട്ടിമറിക്കാനാണ് സമരനേതാക്കൾ ശ്രമിക്കുന്നത് ---കെ. രാജു കുളത്തൂപ്പുഴ: ഭൂരഹിതരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്ന സർക്കാർ പ്രഖ്യാപിത നയത്തിെൻറ ഭാഗമായി ജില്ലയിൽ ഭൂസമരത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ഭൂമി നൽകി സമരം ഒത്തുതീർപ്പാക്കുന്നതിനുള്ള സർക്കാർ നീക്കത്തെ അട്ടിമറിക്കാനാണ് സമരനേതാക്കൾ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാജു. ശനിയാഴ്ച വൈകീട്ട് ചോഴിയക്കോട് ജങ്ഷനിൽ ചേർന്ന സി.പി.ഐ കുളത്തൂപ്പുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരായ മുഴവൻ പേർക്കും ഭൂമിയും ഭവനവും ലക്ഷ്യമിടുന്ന ലൈഫ് അടക്കമുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതിെൻറ ഭാഗമായി കുളത്തൂപ്പുഴ അരിപ്പയിൽ ഭൂസമരത്തിലേർപ്പെട്ടിരിക്കുന്നവരടക്കമുള്ള സമരക്കാരെ താൻ മുൻകൈയെടുത്ത് കൊല്ലം കലക്ടറേറ്റിൽ വിളിച്ച് ചേർത്ത് ചർച്ച നടത്തി. ഇതിൽ ആദിവാസികളായിട്ടുള്ളവർക്ക് ഒരേക്കർ ഭൂമിയും മറ്റു വിഭാഗങ്ങളിലുള്ളവർക്ക് ഭൂമിയുടെ ലഭ്യത അനുസരിച്ചും വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നു. സമരക്കാരിൽ പലരും അനുകൂലിച്ചെങ്കിലും ചില സമരസമിതി നേതാക്കൾ ഇതു പറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഭൂസമരത്തെ സർക്കാറും മന്ത്രിയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സമരം അവസാനിപ്പിക്കാതെ അനന്തമായി നീട്ടികൊണ്ടുപോകാനാണ് ഇത്തരം നേതാക്കളുടെ ലക്ഷ്യമെന്നും ഇതു ജനം തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സി.പി.ഐ. ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം. സലീം, എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ല സെക്രട്ടറി ആർ. ജയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. അനിൽകുമാർ, എസ്. നളിനിയമ്മ, ഷീജ. കെ.ആർ എന്നിവർ സംസാരിച്ചു. ക്ഷീര കർഷക സംഗമം ഇന്ന് ആയൂർ: -ക്ഷീര വികസന വകുപ്പിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച പോരേടത്ത് ക്ഷീരകർഷക സംഗമം നടക്കും. രാവിലെ ഏഴിന് കന്നുകാലി പ്രദർശനവും ഗോരക്ഷാ ക്യാമ്പും നടക്കും ഒമ്പതി-ന് ക്ഷീര വികസന സെമിനാർ ബ്ലോക്ക് പ്രസിഡൻറ് എസ്. അരുണാ ദേവി ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് പ്രസിഡൻറ് മണികണ്ഠൻ പിള്ള അധ്യക്ഷതവഹിക്കും. ഉച്ചക്ക് 12ന് ക്ഷീര കർഷക സംഗമം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. െഡയറി സോൺ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മികച്ച ക്ഷീര കർഷകരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മിൽമ, ആത്മ, ക്ഷീരസംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത് 'ആത്മ ഫീഡ് ഡേ, എക്സിബിഷൻ, കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ധനസഹായ വിതരണം, സംഘങ്ങളെ ആദരിക്കൽ എന്നിവയും നടക്കും.
Next Story