Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:11 AM GMT Updated On
date_range 20 Nov 2017 5:11 AM GMTരണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
നെടുമങ്ങാട്: ഇരിഞ്ചയം പറയൻകാവ് കുഴിവിള ജങ്ഷനിൽ . പറയൻകാവ് തൊഴുവൻമേൽ സന്തോഷി(45)നെയാണ് നെടുമങ്ങാട് എസ്.ഐ ഡി. ഷിബുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സന്തോഷ് മാനസികാസ്വാസ്ത്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴരയോടെ കുഴിവിള ജങ്ഷനിലായിരുന്നു അക്രമം. പറയൻകാവ് കുഴിവിള സ്വദേശി സത്യനേശൻ, വേട്ടമ്പള്ളി കുഴിവിള പുനവൂപാറ എൽ.പി.എസിന് സമീപം റോഡരികത്ത് വീട്ടിൽ യേശുദാസ് (42) എന്നിവർക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിവിള ജങ്ഷനിൽ നിൽക്കുകയായിരുന്ന സത്യനേശനെ വെട്ടുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴായിരുന്നു യേശുദാസിനെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story