Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:20 AM GMT Updated On
date_range 2017-11-19T10:50:58+05:30നൂറോളം പേർക്കെതിരെ കേസ്; 10 പേർ പിടിയിൽ
text_fieldsചവറ: സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തെ തുടർന്ന് ഇരു പാർട്ടികളിലുൾപ്പെട്ട നൂറോളം പേർക്കെതിരെ ചവറ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചവറ കുറവനയ്യത്ത് എസ്.എസ് മൻസിലിൽ മുഹമ്മദ് അസ്ലാം (27), തേവലക്കര പടപ്പനാൽ കോലത്ത് വീട്ടിൽ അസ്ക്കർ (28), അരിനല്ലൂർ മുബാറക്ക് മൻസിൽ മുബാറക്ക് (22), പാലയ്ക്കൽ ശാസ്താവിെൻറ കിഴക്കതിൽ മുനീർ (29), പാലയ്ക്കൽ പാനക്കാരൻറയ്യത്ത് വടക്കതിൽ ഷഹാൻ ഷാ (18 ), പന്മന മിടാപ്പള്ളി കാളിടയ്യത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അഫ്സൽ (22), വടക്കുംതല ചാവടി വീട്ടിൽ ഷാൻ (18), വടക്കുംതല മേക്ക് ചാമവിള പടീറ്റതിൽ ഷെഫീക്ക് (23), കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂർ ദാറുൽ അമാം വീട്ടിൽ സനൂജ് സേഠ് (40), കുലശേഖരപുരം കൊച്ചാലുംമൂട്ടിൽ എരമത്ത് വീട്ടിൽ ഇർഷാദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിെൻറ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരായ ടി. അനിൽകുമാർ, ആർ. രാജേഷ് കുമാർ, എസ്.ഐമാരായ ജയകുമാർ, സുഖേഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 സി.പി.എം പ്രവർത്തകർക്കും 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും കല്ലേറിലും വടികൊണ്ടുള്ള അടിയിലും പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമണം പുലർച്ചയും; സംഘമെത്തിയത് മാരകായുധങ്ങളുമായി ചവറ: സി.പി.എം-എസ്.ഡി.പി.ഐ സംഘർഷത്തിെൻറ തുടർച്ചയിൽ ചവറ, പന്മന, വടക്കുംതല പ്രദേശങ്ങളിൽ പരക്കെ അക്രമം. പുലർച്ചെ 3.15ന് മാരകായുധങ്ങളുമായി എത്തിയ സംഘം മതിൽ ചാടിക്കടന്നാണ് അക്രമം നടത്തിയതെന്ന് ബഹളം കേട്ടുണർന്ന വീട്ടുകാർ പറഞ്ഞു. മുറ്റത്തിട്ടിരുന്ന മൂന്ന് കാറുകൾ, ഒരു ഒാമ്നി വാൻ എന്നിവ അടിച്ചുതകർത്തു. വാഹനങ്ങളുടെ മുഴുവൻ ചില്ലുകൾ തകർത്ത സംഘം വീടിന് മുൻവശത്തെ അഞ്ച് ജനൽ ഗ്ലാസുകളും തകർത്തു. 3.30നാണ് രാജേന്ദ്രകുറുപ്പിെൻറ വീട്ടിൽ അക്രമം നടക്കുന്നത്. മുറ്റത്തിട്ടിരുന്ന രണ്ട് കാറുകൾ അടിച്ചുതകർത്തു. വീടിെൻറ ഏഴ് ജനൽ ഗ്ലാസുകൾ തകർത്ത സംഘം പോർച്ചിലിരുന്ന എൻഫീൽഡ് ബൈക്ക് തീവെച്ച് നശിപ്പിക്കാനും ശ്രമിച്ചു. വീട്ടുകാർ ഉണർന്നതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ജനൽ അടിച്ച് തകർത്ത ശബ്ദം കേട്ട് ഉണർെന്നത്തിയ രാജേന്ദ്രകുറുപ്പിനെ വാൾ ഉപയോഗിച്ച് കുത്താൻ ശ്രമിച്ചതായും വീട്ടുകാർ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മകൻ രാജ് കിരൺ ഒരു മാസം മുമ്പാണ് ഗൾഫിൽനിന്ന് വന്നത്. മറ്റന്നാൾ തിരിച്ചു പോകാനിരിക്കെയാണ് അക്രമം നടന്നത്. 3.40ഓടെയാണ് രതീഷ് ചന്ദെൻറ വീടിനുനേരെ അക്രമം നടക്കുന്നത്. വീടിെൻറ നാലു ജനൽ പാളികൾ അടിച്ചുതകർത്തു. പോർച്ചിലിരുന്ന ബൈക്കിെൻറ മുൻഭാഗം അടിച്ചുതകർക്കുകയും പെട്രോൾ ടാങ്ക് കുത്തിക്കീറുകയും ചെയ്തു. വീട്ടുകാർ ഉണർന്നതോടെ ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പുലർച്ചെ തന്നെ ചവറ പൊലീസ് സംഘം മൂന്ന് വീടുകളിലുമെത്തി.
Next Story