Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലർവാടി ടീൻ ഇന്ത്യ...

മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്​കോളർ ജില്ലതല മത്സരം

text_fields
bookmark_border
കൊല്ലം: തേവള്ളി ഗവ. ഹൈസ്കൂളിൽ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ പുനലൂർ ഗേൾസ് ഹൈസ്കൂളിലെ മുഹ്സിന ഷിഹാബ് ഒന്നാംസ്ഥാനത്തെത്തി. ശബരീഷ് (ഗവ. ഹൈസ്കൂൾ കടയ്ക്കൽ), ഫാത്തിമ (ഗവ. ഹൈസ്കൂൾ കരുനാഗപ്പള്ളി) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ അശ്വിൻ (എ.ഇ.ഇ.ടി യു.പി.എസ് വെളിയം), േശ്രയ ശബരി (ഗവ. യു.പി.എസ് കടയ്ക്കൽ), മുഹമ്മദ് അമാനുല്ല (ഗവ. ഹൈസ്കൂൾ ശാസ്താംകോട്ട) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. എൽ.പി വിഭാഗത്തിൽ കടയ്ക്കൽ ഗവ. യു.പി.എസിലെ ടി.എസ്. തനിമക്കാണ് ഒന്നാംസ്ഥാനം. വാഴപ്പള്ളി എൽ.പി.എസിലെ ഷാരോൺ സുരേഷ് രണ്ടും ചന്ദനക്കാവ് ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിലെ ജോനാ തോമസ് ക്രിസ്റ്റോ മൂന്നും സ്ഥാനം നേടി. രക്ഷിതാക്കൾക്കായി അബ്ദുൽ സലാം ആലുവ പേരൻറിങ് ക്ലാസ് നടത്തി. സമാപന സെഷൻ തേവള്ളി ഗവ.ഹൈസ്കൂൾ പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ ഉദ്ഘാടനംചെയ്തു. ദേശീയ അവാർഡ് ജേതാവും എഴുത്തുകാരനുമായ കുരീപ്പുഴ ഫ്രാൻസിസ്, ഗവ. ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മുംതാസ്, മലർവാടി ഏരിയ രക്ഷാധികാരി ഖലീലുല്ല എന്നിവർ സംസാരിച്ചു. മലർവാടി ജില്ല കോഒാഡിനേറ്റർ എ.എ. ജലീൽ അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ജില്ലാ കോഒാഡിനേറ്റർ ജെ.എ. കബീർ സ്വാഗതവും ഏരിയാ കോഒാഡിനേറ്റർ നാസിമുദ്ദീൻ നന്ദിയും പറഞ്ഞു. ഇർഫാൻ ഹനീഫ്, ആസാദ് കരുനാഗപ്പള്ളി, അൻഷാദ്, ഷമീം ക്ലാപ്പന, നാസർ, യൂസുഫ് എന്നിവർ പരീക്ഷക്ക് നേതൃത്വംനൽകി. മാധ്യമം ദിനപത്രം ഏർപ്പെടുത്തിയ മെഗാസമ്മാനങ്ങൾ വിജയികൾക്ക് വിതരണംചെയ്തു. മത്സ്യത്തൊഴിലാളി ദിനാചരണം കൊല്ലം: ജനാധിപത്യ മത്സ്യത്തൊഴിലാളി കോൺഗ്രസി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ജില്ല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ലോക മത്സ്യത്തൊഴിലാളി ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ഫ്രാൻസിസ് ജെ. നെറ്റോയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പീറ്റർ മത്യാസ്, സുഭാഷ് കലവറ, സുധീർ തോട്ടുവാൽ, മുത്തുകൃഷ്ണൻ, ചിന്നപ്പൻ, യേശുദാസൻ പുല്ലിച്ചിറ എന്നിവരെ ആദരിക്കും. ഫ്രാൻസിസ് ജെ. നെറ്റോ, എച്ച്. രാജു, ജുമുനിഷ, കുറ്റിയിൽ ശ്യാം, കല്ലട സോളമൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story