Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:20 AM GMT Updated On
date_range 2017-11-19T10:50:58+05:30'ജ്യോതിസ്' പദ്ധതി ആരംഭിച്ചു
text_fieldsഅഞ്ചാലുംമൂട്: പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ അജിതാബീഗം. കുട്ടികളിലെ ആത്മഹത്യ പ്രവണതകൾ, പഠനവൈകല്യങ്ങൾ, ലൈംഗിക ചൂഷണങ്ങൾ എന്നിവക്ക് പ്രതിരോധമായി അഞ്ചാലുംമൂട് ജനമൈത്രി പൊലീസ്, കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള 'ജ്യോതിസ് 2017-18' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 2011-17 കാലയളവിൽ 64 കുട്ടികൾ ജില്ലയിൽ ആത്മഹത്യചെയ്തു. ഇവർ 18 വയസ്സിന് താഴെയുള്ളവരായിരുന്നെന്നും കമീഷണർ പറഞ്ഞു. എം. മുകേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ എം.എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കരുണാസായി സൈക്കോ പാർക്ക് ഡയറക്ടർ എൽ.ആർ. മധുജൻ ബോധവത്കരണ ക്ലാസെടുത്തു. എ.സി.പി ജോർജ് കോശി വിഷയാവതരണവും കെ.പി.എ ജില്ല കമ്മിറ്റി അംഗം ഡി. ശ്രീകുമാർ േപ്രാജക്ട് അവതരണവും നടത്തി. എ. ഷീല, കെ. ചന്ദ്രശേഖരൻപിള്ള, ആർ. ഷാബു, സി. ദേവരാജൻ, എസ്. ഷൈജു, എം.സി. പ്രശാന്തൻ, എം. ഉഷ, കെ.പി.എ.സി ലീലാകൃഷ്ണൻ, വൈ. മുജീബ്, ജി. ലിബുമോൻ, എം.പി ചന്ദ്രദത്തൻ എന്നിവർ സംസാരിച്ചു. ജനമൈത്രി നാടകവുമുണ്ടായിരുന്നു. കശുവണ്ടി വ്യവസായത്തിെൻറ സുവർണകാലം തിരിച്ചുവരും --മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ലൈഫ് പദ്ധതിയുടെ ആദ്യഗഡു വിതരണോദ്ഘാടനം നടത്തി - ചിത്രം- കിഴക്കേകല്ലട: കേരളത്തിൽ കശുവണ്ടി വ്യവസായത്തിെൻറ സുവർണകാലം ഒന്നരവർഷത്തിനുള്ളിൽ തിരിച്ചുവരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ വീടുകൾ പൂർത്തിയാക്കാത്തവർക്കായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന തുകയുടെ ആദ്യ ഗഡുവിെൻറ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാറിമാറി വന്ന കേന്ദ്ര സർക്കാറുകൾ കാഷ്യൂ ബോർഡ് രൂപവത്കരിക്കാൻ താൽപര്യം കാണിക്കാത്ത പശ്ചാത്തലത്തിൽ കേരളം കാഷ്യൂ ബോർഡിന് രൂപം നൽകുകയാണെന്നും അത് ഉടനെ പ്രാബല്യത്തിൽവരുമെന്നും മന്ത്രി പറഞ്ഞു. ഈ സംവിധാനം വരുന്നതോടെ നിലവിൽ കാഷ്യൂ മേഖലയിൽ നിലനിൽക്കുന്ന മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും. ഇതോടെ കാഷ്യൂ മേഖല സജീവമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. സമീർ കൊച്ചാർ അവാർഡ് ലഭിച്ച മന്ത്രിയെ ബ്ലോക്ക് പഞ്ചായത്തും വിവിധ പഞ്ചായത്ത് പ്രസിഡൻറുന്മാരും ഉദ്യോഗസ്ഥരും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ചന്ദ്രശേഖരൻ, ബിനുകരുണാകരൻ, എൻ. വിജയൻ, സ്റ്റൻസി യേശുദാസൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺ ഫിലിപ്, കെ. ബാബു, തങ്കമണി ശശിധരൻ, പ്രിയമോഹൻ, ശോഭ, ഇ.വി. സജീവ്കുമാർ, വി. സുദേൻ, ബി.ഡി.ഒ അശോക് കുമാർ, യൂനിയൻ ബാങ്ക് മാനേജർ പി. മഹേഷ് എന്നിവർ സംസാരിച്ചു.
Next Story