Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:17 AM GMT Updated On
date_range 19 Nov 2017 5:17 AM GMTഡാറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ കോഴ്സ്
text_fieldsbookmark_border
കൊല്ലം: എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കൊല്ലം മേഖല കേന്ദ്രത്തിൽ ഡിസംബർ ആറിന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി ജയിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ: 0474-2764654. കേരളം ഭരിക്കുന്നത് മുണ്ടുടുത്ത മോദി -കെ.സി. രാജൻ ഇരവിപുരം: കേരളം ഭരിക്കുന്നത് മുണ്ടുടുത്ത മോദിയാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ. കോൺഗ്രസ് കൊല്ലൂർവിള ഡിവിഷനിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ് ദീനദയാൽ ഉപാധ്യായയെക്കുറിച്ച് കേരളത്തിൽ പഠിപ്പിക്കാൻ നിർദേശിച്ചതിലൂടെ മോദിയും പിണറായിയും തമ്മിൽ ഒരുവ്യത്യാസവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിയാസ് റാവുത്തർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, എ.എസ്. നോൾഡ്, ആദിക്കാട് മധു, ശ്രീകുമാർ, എൻ. അഴകേശൻ, കെ. ബേബി സൺ, ആദിക്കാട് ഗിരീഷ്, ഹംസത്ത് ബീവി, മണിയംകുളം ബദറുദ്ദീൻ, കണ്ണൻ, രാജ്മോഹൻ, കെ. ബിഷഹാൽ, അഷറഫ്, അൻസാരി, മണികണ്ഠൻ, ഷാജി ഷാഹുൽ, ഷുഹാസ്, മണക്കാട് സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story