Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:17 AM GMT Updated On
date_range 19 Nov 2017 5:17 AM GMTവധശ്രമക്കേസിലെ പ്രതി പിടിയിൽ
text_fieldsbookmark_border
കഴക്കൂട്ടം: വധശ്രമക്കേസിലെ പ്രതി പിടിയിൽ. ഇടവിളാകം നിർമാണഭവനിൽ ബാബുവാണ് (50) പിടിയിലായത്. ഇടവിളാകം സ്വദേശി കുമാരിയെയും കുടുംബത്തെയും വസ്തു തർക്കത്തിനെതുടർന്ന് മൺവെട്ടി കൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒരു വർഷം മുമ്പായിരുന്നു സംഭവം. സംഭവശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വെള്ളിയാഴ്ച വിദേശത്തുനിന്ന് മടങ്ങവെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അധികൃതർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story