Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMust ദേവികുളം സബ്...

Must ദേവികുളം സബ് കലക്ടർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി

text_fields
bookmark_border
കട്ടപ്പന: ഭൂപ്രശ്നത്തിൽ ദേവികുളം സബ് കലക്ടർക്കെതിരെ ആഞ്ഞടിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചുവർഷം ഭരിച്ച ഉമ്മൻ ചാണ്ടി സർക്കാർ പഠിച്ച പണി പതിനെട്ടും നോക്കീട്ടും ജോയിസി​െൻറ ഭൂമി പ്രശ്നത്തിൽ ഒന്നും ചെയ്യാനായില്ല. ഇപ്പോൾ എവിടെനിന്നോ വന്ന വട്ടൻ സബ്കലക്‌ടർ എന്തെങ്കിലും കാണിച്ചാൽ അതൊന്നും തങ്ങൾ അംഗീകരിക്കുന്നില്ല. മര്യാദയില്ലാത്ത പണിയാണ് സബ് കലക്ടർ കാണിച്ചത്. ഇടുക്കി എം.പി ജോയിസ് ജോർജി​െൻറ ഭൂമിയുടെ പട്ടയം റദ്ദുചെയ്തതത് ഉദ്യോഗസ്ഥർ കോൺഗ്രസിനുവേണ്ടി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. ഇരട്ടയാറ്റിൽ നടന്ന പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിസി​െൻറ ഭൂമിയുടെ പട്ടയത്തി​െൻറ പേപ്പറുകൾ താലൂക്കിലും വില്ലേജിലും ഇല്ല. ഭാർഗവി നിലയമായിരിക്കുകയാണ് വിേല്ലജ്, താലൂക്ക് ഓഫിസുകൾ. ഒരു നഷ്ടവും കൊടുക്കാതെ പത്തുചെയിനിലെ ഭൂമി മാറ്റിയിട്ടിരിക്കുന്നതു ശരിയല്ല. പത്തുചെയിനിലുള്ളവർക്കും പട്ടയം നൽകണം. ഇടുക്കി ജില്ലകൊണ്ടാണ് കേരളം മുഴുവൻ വെട്ടം കാണുന്നത്. അതി​െൻറ പരിഗണന ഇടുക്കിക്കാർക്കു ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story