Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:17 AM GMT Updated On
date_range 19 Nov 2017 5:17 AM GMTസി.പി.എം കാട്ടാക്കട ഏരിയ സമ്മേളനം
text_fieldsbookmark_border
കാട്ടാക്കട: സി.പി.എം ഏരിയ സമ്മേളനം പൂവച്ചലിൽ തുടങ്ങി. രാവിലെ 11ന് മുതിർന്ന അംഗം എ. രഘുരാമൻ നായർ പതാക ഉയർത്തി. എസ്.കെ ഒാഡിറ്റോറിയത്തിൽ ചേർന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മംഗലയ്ക്കൽ ശശി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പിരപ്പൻകോട് മുരളി, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ജയൻ ബാബു, സി. അജയകുമാർ, കാട്ടാക്കട ശശി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ച നടന്നു. ഞായറാഴ്ചയും ചർച്ച തുടരും. വൈകീട്ട് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. 20ന് വൈകീട്ട് നാലിന് റെഡ് വളൻറിയർ മാർച്ചും പൊതുപ്രകടനവും പൊതുസമ്മേളനവും നടക്കും. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി. എസ്. അച്യുതാന്ദൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story