Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടാംതവണയും അഫ്​സാന...

രണ്ടാംതവണയും അഫ്​സാന ബാഫഖി സംസ്ഥാന സ്​കൂൾ ശാസ്​ത്രോത്സവത്തിന്​

text_fields
bookmark_border
കൊല്ലം: വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ അഫ്സാന ബാഫഖി രണ്ടാംതവണയും സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പെങ്കടുക്കും. കൊട്ടാരക്കരയിൽ നടന്ന റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ എച്ച്.എസ് വിഭാഗം പേപ്പർ ക്രാഫ്റ്റ് മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത്. ഇതോടെയാണ് രണ്ടാംതവണയും സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പെങ്കടുക്കാൻ അഫ്സാനക്ക് അവസരം ലഭിച്ചത്. ക്രേപേപ്പർ, വാർണിഷ് പേപ്പർ, ടിഷ്യൂ പേപ്പർ, വെൽവെറ്റ് പേപ്പർ, ഫിനിഷ് പേപ്പർ എന്നിവ ഉപയോഗിച്ച് റോസ, ചെമ്പരത്തി, ആന്തൂറിയം, ഡാലിയ, സീനിയ തുടങ്ങി ഇരുപതിലേറെ പൂക്കളാണ് അഫ്സാന തയാറാക്കിയത്. പള്ളിമുക്ക് തേജസ് നഗർ അഫ്സാന മൻസിലിൽ അഫ്സൽ കോയാ തങ്ങളുടെ മൂത്തമകളാണ്. ഹസീന ബീയാണ് മാതാവ്. അൻസൽ ബാഫഖി തങ്ങൾ സഹോദരനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story