Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:20 AM GMT Updated On
date_range 2017-11-18T10:50:59+05:30കവടിയാർ^വെള്ളയമ്പലം റോഡിൽ സ്പീഡ് ബ്രേക്കർ മത്സരയോട്ടം നിർത്താൻ കർശനനടപടി ^കമീഷണർ
text_fieldsകവടിയാർ-വെള്ളയമ്പലം റോഡിൽ സ്പീഡ് ബ്രേക്കർ മത്സരയോട്ടം നിർത്താൻ കർശനനടപടി -കമീഷണർ തിരുവനന്തപുരം: മത്സരയോട്ടവും അപകടവും പെരുകിയ കവടിയാർ-വെള്ളയമ്പലം റോഡിൽ അമിതവേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. രാത്രി 10 മുതൽ പുലർച്ചെ ആറുവരെയാണ് വേഗനിയന്ത്രണം. സിറ്റി ട്രാഫിക് പൊലീസ് ആണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. എടുത്ത് മാറ്റത്തക്കവിധമുള്ള സ്പീഡ് ബ്രേക്കറാണ് സ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രിമുതൽ പരിഷ്കാരം നിലവിൽവന്നു. സ്ഥിരം അപകടസ്ഥലമായി മാറിയ കവടിയാർ-വെള്ളയമ്പലം റോഡിലും നഗരത്തിലെ മറ്റിടങ്ങളിലും ആഡംബര വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശനനടപടിക്ക് പൊലീസ് കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി നഗരത്തിൽ വാഹന പരിശോധന വ്യാപകമാക്കുകയും ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കുകയും ചെയ്യും. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. സ്പീഡ് ബ്രേക്കർ സ് ഥാപിക്കുന്നതോടെ വാഹനങ്ങളുടെ വേഗം നിയന്ത്രിച്ച് അപകടം കുറക്കാനാകുമെന്നാണ് ട്രാഫിക് പൊലീസിെൻറ കണക്കുകൂട്ടൽ. ഒപ്പം നിരീക്ഷണ കാമറകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story