Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനാധിപത്യ സംവിധാനം...

ജനാധിപത്യ സംവിധാനം അപകടത്തിൽ ^പി. അബ്്ദുൽ മജീദ് ഫൈസി

text_fields
bookmark_border
ജനാധിപത്യ സംവിധാനം അപകടത്തിൽ -പി. അബ്്ദുൽ മജീദ് ഫൈസി കൊല്ലം: മതനിരപേക്ഷത ഉയർത്തിപ്പിടിക്കുെന്നന്ന് പറയുന്ന സി.പി.എം പോലും ജാതിയും മതവും നോക്കി കാര്യങ്ങൾ ചെയ്യുന്ന അവസ്ഥയിലേക്കെത്തിയത് ജനാധിപത്യ സംവിധാനത്തി​െൻറ അപകടത്തെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്്ദുൽ മജീദ് ഫൈസി പറഞ്ഞു. വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സംസ്ഥാന കമ്മിറ്റി നടത്തുന്ന തെക്കൻ മേഖല ജാഥയുടെ കൊല്ലം ജില്ലയിലെ പര്യടനത്തി​െൻറ ഉദ്ഘാടനം കണ്ണനല്ലൂരിൽ നിർവഹിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി, ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ, സെക്രട്ടറി റോയ് അറയ്ക്കൽ, സംസ്ഥാന സമിതിയംഗം ജ്യോതിഷ് പെരുമ്പുളിക്കൽ, ജില്ല ഭാരവാഹികളായ എ.കെ. സലാഹുദ്ദീൻ, ജോൺസൺ കണ്ടച്ചിറ, റിയാസ് കണ്ണനല്ലൂർ, ഷറാഫത്ത് മല്ലം, റസാഖ് അയത്തിൽ, വി. ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story