Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 2017-11-18T10:47:58+05:30പാലോട്-^ബ്രൈമൂർ റോഡ് നവീകരണത്തിന് 49.69 കോടിയുടെ സാങ്കേതികാനുമതി
text_fieldsപാലോട്--ബ്രൈമൂർ റോഡ് നവീകരണത്തിന് 49.69 കോടിയുടെ സാങ്കേതികാനുമതി പാലോട്: വാമനപുരം നിയോജകമണ്ഡലത്തിലെ പാലോട്-ബ്രൈമൂർ റോഡ് നവീകരണത്തിന് ഭരണാനുമതിക്ക് പിന്നാലെ സാങ്കേതികാനുമതിയും ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. കിഫ്ബി മുഖേനെ 49.69 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ബി.എം ആൻഡ് ബി.സി രീതിയിലാണ് നിർമാണം. ഓടകളും പാലങ്ങളും ഇതിൽ ഉൾപ്പെടും. പാലോട് മുതൽ ബ്രൈമൂർ വരെ 15 കി.മീറ്റർ ദൂരമാണ് ആധുനികരീതിയിൽ നവീകരിക്കുന്നത്. വരുന്ന ആഴ്ചയിൽ പ്രവർത്തിയുടെ ടെൻഡർ നടക്കുമെന്നും എം.എൽ.എ അറിയിച്ചു. മങ്കയം ഇക്കോ ടൂറിസമുൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയുടെ വികസനവും റോഡ് നവീകരണത്തോടെ സാധ്യമാകും. ബ്രൈമൂർ തോട്ടം മേഖലക്കും നിരവധി ആദിവാസി ഊരുകൾക്കും റോഡ് പ്രയോജനപ്രദമാകും.
Next Story