Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോ. ആർ.കെ വാത്​സ്​​...

ഡോ. ആർ.കെ വാത്​സ്​​ എച്ച്.എൽ.എൽ സി.എം.ഡി

text_fields
bookmark_border
തിരുവനന്തപുരം: എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷനൽ സെക്രട്ടറി ഡോ. രാകേഷ്കുമാർ വാത്സിനെ നിയമിച്ചു. ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറിയും സെൻട്രൽ ഗവ. ഹെൽത്ത് സ്കീം (സി.ജി.എച്ച്.എസ്) ഡയറക്ടർ ജനറലും കൂടിയാണ് അദ്ദേഹം. ഭവന, നഗര ദാരിദ്യ്രനിർമാർജന മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറിയും ധനകാര്യ ഉപദേഷ്ടാവും ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മ​െൻറ് കോർപറേഷൻ, ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡ്, നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എന്നിവയിൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങും തിരുവനന്തപുരം: വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന കൊച്ചാര്‍ നമ്പര്‍ വൺ ആൻഡ് ടു, വെള്ളയമ്പലം ഓഫിസ് വൺ ആൻഡ് ടു, ട്രാൻസ്ഫോർമറുകളും, മരുതംകുഴി, സി.എസ്,എം നഗര്‍, ഇടപ്പഴഞ്ഞി, ഉദാരശിരോമണി റോഡ്, വെള്ളയമ്പലം ഓഫിസും പരിസര പ്രദേശങ്ങളും മെയിൻറനൻസ് പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ഫോർട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന പടിഞ്ഞാറേക്കോട്ട, വാഴപ്പള്ളി ജങ്ഷന്‍, ശ്രീപത്മനാഭക്ഷേത്ര പരിസര പ്രദേശങ്ങളും മെയിൻറനൻസ് പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന കഴക്കൂട്ടം ടൗണും പരിസര പ്രദേശങ്ങളും മെയിൻറനന്‍സ് പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വല്ലത്തോട്, പെരുംതുറ, കല്ലിംഗല്‍, തൃപ്പാദപുരം, ഓഷ്യാനെസ് ഫ്ലാറ്റ്, ഒലിവ് ഫ്ലാറ്റ്, ക്രിസ്റ്റല്‍ ഫ്ലാറ്റ്, ചേമ്പുപറമ്പ് എന്നീ പ്രദേശങ്ങളില്‍ ട്രാൻസ്ഫോർമറിൽ മെയിൻറനൻസ് പണി നടക്കുന്നതിനാല്‍ 20.11.2017 (തിങ്കളാഴ്ച) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഒാഫിസർ അറിയിച്ചു. പ്രമേഹ ആരോഗ്യ പരിപാടി തിരുവനന്തപുരം: പ്രമേഹ നിയന്ത്രണ വാരാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡയബറ്റിസ് കെയർ സ​െൻററുമായി ചേർന്ന് ഞായറാഴ്ച പ്രത്യേക ആരോഗ്യ പരിപാടി സംഘടിപ്പിക്കും. പാളയം പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ ഒമ്പത് മുതലാണ് പരിപാടി. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് (0471) 2311174, 7736011360 എന്നീ ഫോൺ നമ്പർ വഴിയോ ഡയബറ്റിസ് കെയർ സ​െൻററിൽ നേരിട്ടോ പേര് നൽകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story