Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:17 AM GMT Updated On
date_range 2017-11-17T10:47:57+05:30ഉപേക്ഷിക്കപ്പെട്ട ബൈക്ക് നീക്കംചെയ്യാൻ പൊലീസ് തയാറാവുന്നില്ല
text_fieldsഇരവിപുരം: ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഇത് സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് തയാറാകുന്നില്ലെന്ന ആക്ഷേപമുയരുന്നു. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിക്ക് സമീപമാണ് ആലപ്പുഴ രജിസ്ട്രേഷനിലുള്ള ഹീറോ ഹോണ്ട ബൈക്ക് മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. പള്ളിമുക്കിൽ ഇത് മൂന്നാമത്തെ ബൈക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത്. ഇതിെൻറ പാർട്സുകളും മറ്റും മോഷ്ടാക്കൾ കടത്തികൊണ്ടുപോയി. ചെയിസിസും ചില ഭാഗങ്ങളും മാത്രമാണ് ബാക്കിയുള്ളത്. ബൈക്ക് മോഷ്ടാക്കൾ ഉപേക്ഷിച്ചതാണ് ഇക്ബാൽ ലൈബ്രറിക്ക് സമീപം ഇരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിെൻറയും ഭാഗങ്ങൾ മോഷണം പോകുന്നതിന്മുമ്പ് എടുത്ത് മാറ്റണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്. സി.പി.എം ശൂരനാട് ഏരിയ സമ്മേളനം ശാസ്താംകോട്ട: സി.പി.എം ശൂരനാട് ഏരിയ സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം ശനി, ഞായർ ദിവസങ്ങളിലും പൊതുസമ്മേളനം തിങ്കളാഴ്ചയും ചക്കുവള്ളിയിൽ നടക്കും. സമ്മേളനത്തിെൻറ മുന്നോടിയായുള്ള ചിത്ര പ്രദർശനം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച പൊതുസമ്മേളനം ഉദ്ഘാടനം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവൻ നിർവഹിക്കും. ബഹുജന പ്രകടനം. റെഡ് വളൻറിയർ പരേഡ് എന്നിവയും നടക്കും.
Next Story