Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി ജന്മദിനാഘോഷവും കുടുംബസംഗമവും

text_fields
bookmark_border
ഓയൂർ: ആറ്റൂർക്കോണം 17, 18 ബൂത്തുകളുടെ കുടുംബസംഗമവും ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ഹിദുർ മുഹമ്മദ്, ബ്ലോക്ക് പ്രസിഡൻറ് വി.ഒ. സാജൻ, മണ്ഡലം പ്രസിഡൻറ് ചെങ്കൂർ സുരേഷ്, എസ്.എസ്. ശരത്, ഓയൂർ നാദിർഷാ, ജി. ഹരിദാസ്, കെ.ജി. വിശ്വനാഥൻ, എ.എ. ഖരീം, സജീവൻ, പ്രകാശ് വി. നായർ, സാംസൺപോൾ, േപ്രംകുമാർ എന്നിവർ സംസാരിച്ചു. റബർ ഷീറ്റ്പുരക്ക് തീപിടിച്ചു ഓയൂർ: ചെങ്കുളം കുരിശിൻമൂടിന് സമീപം റബർ ഷീറ്റ്പുരക്ക് തീപിടിച്ചതിനെ തുടർന്ന് റബർ ഷീറ്റുകൾ കത്തിനശിച്ചു. തിരിച്ചൻകാവ് പാറവിള പുത്തൻവീട്ടിൽ അലക്സാണ്ടറുടെ വീടിന് സമീപം നിർമിച്ചിട്ടുള്ള ഷീറ്റ്പുരക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ പുകപ്പുര പൂർണമായും കത്തിനശിക്കുകയും 250ൽപരം ഷീറ്റുകൾ കത്തുകയും ചെയ്തു. അവിടെനിന്ന് കളീലിലേക്ക് തീപടർന്ന് പിടിച്ചെങ്കിലും നാട്ടുകാർ തീ അണക്കുകയായിരുന്നു. കൊട്ടാരക്കരനിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്സ് യൂനിെറ്റത്തിയാണ് തീ പൂർണമായും അണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story