Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്​ത്രമേളയിൽ...

ശാസ്​ത്രമേളയിൽ വൊക്കേഷനൽ എക്​സ്​പോയും

text_fields
bookmark_border
തിരുവനന്തപുരം: പട്ടം, സ​െൻറ് മേരീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് വെക്കേഷനൽ എക്സ്പോ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം റീജനുകളിൽനിന്ന് 80 സ്കൂളുകൾ രജിസ്റ്റർ ചെയ്തു. മോസ്റ്റ് ഇന്നൊവേറ്റിവ് വിഭാഗത്തിൽ 18 സ്കൂളുകളും പ്രോഫിറ്റബിൾ വിഭാഗത്തിൽ നാല് സ്കൂളുകളും മാർക്കറ്റബിൾ വിഭാഗത്തിൽ 17 സ്കൂളുകളും കരിക്കുലം റിലേറ്റഡ് വിഭാഗത്തിൽ 41 സ്കൂളുകളും രജിസ്റ്റർ ചെയ്തു. വി.എച്ച്.എസ്.സി ഡയറക്ടർ പ്രഫ.എ. ഫാറൂഖ് ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ആർ. നടരാജൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി അംഗം എ.എം. റിയാസ്, പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ, പി.ടി.എ പ്രസിഡൻറ് ജയകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.എൽ. പ്രകാശ് എന്നിവർ സംസാരിച്ചു. എക്സ്പോ വെള്ളിയാഴ്ച സമാപിക്കും. സാമൂഹിക ശാസ്ത്രമേളയിൽ 20 ഇനങ്ങളിലായി 800 വിദ്യാർഥികളും ഗണിതശാസ്ത്രമേളയിൽ 36 ഇനങ്ങളിൽ 775 പേരും വെക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 250 വിദ്യാർഥികളും വിവിധ മത്സരങ്ങളിൽ പെങ്കടുക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story