Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:17 AM GMT Updated On
date_range 2017-11-17T10:47:57+05:30മാറനല്ലൂര്‍ അരുവിക്കര ക്ഷേത്രസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsകാട്ടാക്കട: . 1967ൽ കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതാണ് അരുവിക്കര ക്ഷേത്രം. 16ാം നൂറ്റാണ്ടിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം നെയ്യാർ നദിക്കരയിലാണ്. തെക്കൻകേരളത്തിലെ ഒരു പ്രധാന ബലിതർപ്പണ കേന്ദ്രം കൂടിയാണ് അരുവിക്കര ക്ഷേത്രം. ക്ഷേത്രത്തിെൻറ പാരമ്പര്യത്തനിമ ചോർന്നുപോകാതെയുള്ള സംരക്ഷണ പ്രവർത്തനങ്ങളാണ് പുരാവസ്തു സംരക്ഷണ വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഇതിനായി 2017-18 വർഷത്തെ പുരാവസ്തു വകുപ്പിെൻറ പ്ലാൻ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുരാവസ്തു സംരക്ഷണ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രമ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തള കുമാരി, ജില്ല പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, നേമം വാർഡ് അംഗങ്ങളായ എസ്. ശോഭന തങ്കച്ചി, എസ്. ജോയ്, ക്ഷേത്ര ഭരണസമിതി ചെയർമാൻ എസ്. രാമൻ നായർ എന്നിവർ പങ്കെടുത്തു.
Next Story