Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:14 AM GMT Updated On
date_range 17 Nov 2017 5:14 AM GMTപ്രവാസി ബന്ധുസംഗമം
text_fieldsbookmark_border
കാട്ടാക്കട: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ടുള്ള കാട്ടാക്കട നിയോജകമണ്ഡലത്തിലെ പ്രവാസി ബന്ധു സംഗമം വെള്ളിയാഴ്ച നടക്കും. ദേവി ഒാഡിറ്റോറിയത്തിൽ 2.30ന് ചേരുന്ന സംഗമം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രജിസ്ട്രേഷൻ തുടങ്ങി കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിൻറൺ, കബഡി എന്നിവക്കായി പഞ്ചായത്തുതല ടീമുകൾ രൂപവത്കരിക്കുന്നതിനായി വിവിധ ക്ലബുകൾ, കായികതാരങ്ങൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 20ന് 5ന് മുമ്പ് ഓഫിസിലെത്തി രജിസ്ട്രേഷൻ നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കേരഗ്രാമം പദ്ധതി കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി കുളത്തുമ്മൽ വാർഡിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്. അജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സതീന്ദ്രൻ, അനിത, താര, മോഹനൻ, ജനറൽ കൺവീനർ കാട്ടാക്കട രാമു, ലാസർ ജോസഫ്, കൃഷി ഓഫിസർ നിസാം, കാർഷിക കർമസേന പ്രസിഡൻറ് തുളസീധരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story