Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:14 AM GMT Updated On
date_range 2017-11-17T10:44:59+05:30നിർമൽ കൃഷ്ണ തട്ടിപ്പ്: നിർമലനെ കേരള പൊലീസിന് കിട്ടാൻ വൈകും
text_fieldsതിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ നിർമൽ കൃഷ്ണ ബാങ്ക് ഉടമ നിർമലനെ (51) തമിഴ്നാട് കേരള പൊലീസിന് കൈമാറുന്നത് വൈകും. കേസെടുത്തിരിക്കുന്നത് തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായതിനാൽ ഇവരുടെ തെളിവെടുപ്പിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ചിന് കൈമാറുക. മൂന്നുപേരിൽനിന്നായി 65 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസിൽ കേസുണ്ട്. കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ നിർമലനെ കസ്റ്റഡിയിൽ കിട്ടുന്നതിനുവേണ്ടി തമിഴ്നാട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. തമിഴ്നാടിെൻറ ചോദ്യം ചെയ്യലിനുശേഷം തെളിവെടുപ്പിനും മറ്റുമായി കേരളത്തിലെത്തിക്കാനാണ് ക്രൈംബ്രാഞ്ചിെൻറ നീക്കം. ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷസംഘം വെള്ളിയാഴ്ച യോഗം ചേരും. നിർമലൻ പിടിയിലായതോടെ ഇയാളുടെ ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളെ പിടികൂടാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. നിർമലനെപ്പോലെ ഭാര്യയും മറ്റുള്ളവരും തമിഴ്നാട്ടിൽതന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിെൻറ നിഗമനം. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
Next Story