Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടയൊരു​ക്കം:...

പടയൊരു​ക്കം: ഒപ്പ​ുശേഖരണം സംഘടിപ്പിച്ചു

text_fields
bookmark_border
വെള്ളറട: ഭൂമാഫിയയുടെ കുഴലൂത്തുകാരനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ. മദ്യം വേണ്ടെന്ന് പറഞ്ഞുനടക്കുന്ന എൽ.ഡി.എഫ് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് ശ്രമിക്കുന്നത്. എൽ.ഡി.എഫ് സർക്കാർ അഴിമതിയിൽ മുങ്ങിത്താഴുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കവുമായി ബന്ധപ്പെട്ട് ഒപ്പ് ശേഖരണത്തി​െൻറ ഭാഗമായി വെള്ളറട േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി. അമ്പൂരിയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരി, ബ്ലോക്ക് പ്രസിഡൻറ് വിജയചന്ദ്രൻ, ഡി.സി.സി സെക്രട്ടറി പി.എ. അബ്രഹാം, യു.ഡി.എഫ് കൺവീനർ കെ. ദസ്തഗീർ, പാറശ്ശാല സുധാകരൻ എന്നിവർ സംസാരിച്ചു. 30ന് വെള്ളറടയിൽ എത്തുന്ന പടയൊരുക്കം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story