ഡോക്ടർ വീട്ടിലെത്തുന്ന പദ്ധതിയുമായി മെഡിഹോം

05:23 AM
15/11/2017
കൊല്ലം: വീടുകളിലെത്തി ചികിത്സ നടത്തുന്ന കുടുംബ ഡോക്ടർ പദ്ധതിയുമായി കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിഹോം. പദ്ധതിയിൽ അംഗങ്ങളായി ചേരുന്നവർക്ക് കൃത്യമായ ഇടവേളകളിൽ വീട്ടിലെത്തി രോഗനിർണയവും പ്രതിരോധവും ചികിത്സയും ഉറപ്പാക്കുമെന്ന് നടത്തിപ്പുകാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജീവിതശൈലീരോഗങ്ങളും അനുബന്ധ പ്രശ്നങ്ങളുമെല്ലാം യഥാസമയം കണ്ടെത്തുന്നതിലൂടെ രോഗം ഗുരുതരമാകാതെ മുൻകരുതലുകളെടുക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഹെൽത്ത് ബയോഡാറ്റ ഉണ്ടാക്കി കുടുംബത്തി​െൻറ മൊത്തം ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ സാധിക്കും. ജനറൽ ഫിസിഷ്യ​െൻറ സേവനത്തിനൊപ്പം എല്ലാവിധ സ്പെഷാലിറ്റികളും വാർധക്യ പരിരക്ഷ, ലബോറട്ടറി പരിശോധനകൾ, ഫിസിയോതെറപ്പി, ഫാർമസി സേവനം തുടങ്ങിയ മേഖലകളിലും മെഡിഹോമി​െൻറ സേവനം ലഭ്യമാണ്. കൊല്ലത്തിന് പുറമെ എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും മെഡിഹോം സേവനശൃംഖലക്ക് രൂപംകൊടുത്തു. കൊല്ലം കടപ്പാക്കടയിലാണ് ഓഫിസ്. ഫോൺ: 9387100200, 7356118883. പ്രമോട്ടർമാരായ നൗഫൽ സലാം, ഡോ. മുഹമ്മദ് ഫൈസൽ, ഡയറക്ടർ ഡോ. അൻവർ ഹുസൈൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ സെബി പൗലോസ്, മാർക്കറ്റിങ് മേധാവി സിറിയക് ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
COMMENTS