Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:20 AM GMT Updated On
date_range 2017-11-15T10:50:59+05:30മോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിനുമേല്‍ ഫാഷിസം മേല്‍ക്കൈ നേടി ^ഹസൻ
text_fieldsമോദിയുടെ ഭരണത്തില്‍ ജനാധിപത്യത്തിനുമേല്‍ ഫാഷിസം മേല്‍ക്കൈ നേടി -ഹസൻ തിരുവനന്തപുരം: നെഹ്റുവും മോദിയും തമ്മിലെ വ്യത്യാസം ജനാധിപത്യത്തില്‍നിന്ന് ഫാഷിസത്തിലേക്കുള്ള ദൂരമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. നെഹ്റുവിെൻറ 129ാം ജയന്തിദിനാഘോഷം ഇന്ദിരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപതിയായ മോദിയുടെ ഭരണത്തില്‍ രാജ്യത്ത് ജനാധിപത്യത്തിനുമേല്‍ ഫാഷിസം മേല്‍ക്കൈ നേടി. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ഇല്ലാതാക്കി വര്‍ഗീയത വളര്‍ത്താനും മതനിരപേക്ഷത തകര്‍ക്കാനുമാണ് മോദിയുടെ ശ്രമം. മോദിയുടെ സംഭാവന ഭരണകൂട വര്‍ഗീയതയാണ്. സോഷ്യലിസത്തിെൻറ സ്ഥാനം മുതലാളിത്തം കൈയടക്കി. പശുവിെൻറയും പള്ളിയുടെയും പേരിലെ കൊലപാതകങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത വ്യക്തിയായിരുന്നു നെഹ്റു. ആധുനിക ഇന്ത്യക്ക് നെഹ്റു രൂപംനല്കിയത് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവയുടെ അടിത്തറയിലാണ്. ആര്.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് അദ്ദേഹത്തിെൻറ ചെരിപ്പിെൻറ വാറഴിക്കാന്‍ പോലും യോഗ്യതയില്ലെന്നും ഹസന് പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറിെൻറ നേതൃത്വത്തിൽ നേതാക്കള്‍ ഇന്ദിരഭവനില്‍ നെഹ്റുവിെൻറ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മുന്‍ പ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, ജി. ബാലചന്ദ്രന്, കരകുളം കൃഷ്ണപിള്ള, പി.കെ. വേണുഗോപാല്‍, വിജയന് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story