ലേലം ഇന്ന്

05:20 AM
15/11/2017
കൊല്ലം: ദേശീയ പക്ഷി-മൃഗ പ്രദർശനത്തി​െൻറ ഭാഗമായി എത്തിയ വളർത്തുമൃഗങ്ങളെയും പക്ഷികളെയും അരുമമൃഗങ്ങളെയും ബുധനാഴ്ച ആശ്രാമം മൈതാനിയിൽ ലേലം ചെയ്യും. രാവിലെ 10 മുതൽ ഒന്നുവരെയും വൈകീട്ട് നാല് മുതൽ ആറു വരെയുമാണ് ലേലം. അലങ്കാര കോഴികൾ, വിദേശയിനം മുയലുകൾ, ഫിഞ്ചുകൾ, ആഫ്രിക്കൻ ലൗബേർഡുകൾ, കൊക്കറ്റീലുകൾ തുടങ്ങിയ അരുമപ്പക്ഷികൾ, നാടൻ കോഴികൾ, മുട്ടക്കോഴികൾ, കരിങ്കോഴികൾ, പോര് കോഴികൾ, ടർക്കി -ഗിനി പക്ഷികൾ, വൈറ്റ് പെക്കിൻ താറാവുകൾ എന്നിവയെ വാങ്ങുവാൻ അവസരമുണ്ട്. ഫോൺ: 9349796379.
COMMENTS