Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതുതലമുറ...

പുതുതലമുറ ഗാന്ധിയി​ലേക്ക്​ മടങ്ങണം ^തെന്നല ബാലകൃഷ്​ണപിള്ള

text_fields
bookmark_border
പുതുതലമുറ ഗാന്ധിയിലേക്ക് മടങ്ങണം -തെന്നല ബാലകൃഷ്ണപിള്ള തിരുവനന്തപുരം: യുവതലമുറ ഗാന്ധിയിൽനിന്ന് അകലം പാലിക്കുന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള. ഇന്ത്യയുടെ ബഹുസ്വരതയും സമാധാനവും സംരക്ഷിക്കാനും ഗ്രാമീണ സ്വയം പര്യാപ്തതയിലൂടെ രാജ്യത്തി​െൻറ സമഗ്ര പുരോഗതി കൈവരിക്കാനും യുവാക്കളും വിദ്യാർഥികളും ഗാന്ധിജിയിലേക്ക് മടങ്ങണം. കേരള പ്രദേശ് ഗാന്ധിദർശൻ വേദി (കെ.പി.ജി.ഡി) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ അധ്യക്ഷനായി. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. ഗണേഷ്, കെ.ജി. ബാബുരാജ്, ടി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.പി.ജി.ഡി സംസ്ഥാന ചെയർമാനായി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറിനെയും ജനറൽ സെക്രട്ടറിയായി ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. നെടുമ്പന അനിലിനെയും യോഗം തെരെഞ്ഞടുത്തു. ട്രഷററായി എം.എസ്. ഗണേഷ്, വൈസ് ചെയർമാന്മാരായി കെ.ജി. ബാബുരാജ് (തിരുവനന്തപുരം), ശങ്കർ കുളമ്പത്ത്, ഡോ. എഡ്വേഡ് എടേഴത്ത് (എറണാകുളം), പ്രഫ. കെ.എ. സിറാജ് (കോഴിക്കോട്) എന്നിവരും ടി. പ്രസന്നകുമാർ (കൊല്ലം), അഡ്വ. മനോജ് കുമാർ (ആലപ്പുഴ), ബിനു ചെക്കാലയിൽ (പത്തനംതിട്ട), പി. മോഹനകുമാരൻ (പാലക്കാട്), ഡോ. അജിതൻ മേനോത്ത് (തൃശൂർ), രാധാകൃഷ്ണൻ ബേപ്പൂർ (കോഴിക്കോട്), പി.ജെ. പീറ്റർ (ഇടുക്കി), ബിജി (വയനാട്) എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും യോഗം െതരെഞ്ഞടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story