Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജെ.സി.ബിയും ടിപ്പറും...

ജെ.സി.ബിയും ടിപ്പറും പിടികൂടി

text_fields
bookmark_border
ഓയൂർ: മീയനയിൽ അനധികൃത മണ്ണ് ഖനനത്തിന് ഉപയോഗിച്ച ജെ.സി.ബിയും മൂന്ന് ടിപ്പർ ലോറികളും പൂയപ്പള്ളി പൊലീസ് പിടികൂടി. മീയന ആനന്ദവിലാസത്തിൽ അജീബി​െൻറ പുരയിടത്തിൽനിന്ന് അനുമതിയില്ലാതെ മണ്ണ് ഖനനം ചെയ്തുകൊണ്ടിരിക്കെ തിങ്കളാഴ്ച രാവിലെ ആറോടെ പൂയപ്പള്ളി എസ്.ഐ രാജേഷി​െൻറ നേതൃത്വത്തിൽ പൊലീസെത്തി പിടിച്ചെടുക്കുകയായിരുന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കണം വെളിയം: പൂയപ്പള്ളി പഞ്ചായത്തിലെ കാറ്റാടി ജങ്ഷൻ മുതൽ ഓയൂർ വരെയുള്ള റോഡും കാറ്റാടി- കോട്ടേക്കോണം- ഓയൂർ റോഡും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ജപ്പാൻ കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ട റോഡി​െൻറ ഇരുവശങ്ങളും ഇടിഞ്ഞുതാണ് ടാർ ഇളകിയതോടെ വാഹനഗതാഗതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വീതി കുറവായതിനാൽ വാഹനങ്ങൾക്ക് വശംകൊടുക്കാൻ കഴിയാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. കാറ്റാടി--കോട്ടേക്കോണം--ഓയൂർ റോഡും വെള്ളക്കുഴലിനായി കുഴിച്ചതിനാൽ മുഴുവൻ ഗട്ടറായിരിക്കുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡുകൾ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story