Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:17 AM GMT Updated On
date_range 11 Nov 2017 5:17 AM GMTമഞ്ഞപത്രക്കാരെൻറ നിലയിേലക്ക് ന്യായാധിപന്മാർ തരംതാഴുന്നത് അപമാനകരം ^കെ. മുരളീധരൻ
text_fieldsbookmark_border
മഞ്ഞപത്രക്കാരെൻറ നിലയിേലക്ക് ന്യായാധിപന്മാർ തരംതാഴുന്നത് അപമാനകരം -കെ. മുരളീധരൻ കൊല്ലം: മഞ്ഞപത്രക്കാരെൻറ മാനസികനിലയിലേക്ക് ചില ന്യായാധിപന്മാർ തരംതാഴുന്നത് അപമാനകരമാണെന്ന് കെ. മുരളീധരൻ എം.എൽ.എ. സരിതാപുരാണം ആട്ടക്കഥയായി രചിച്ചാൽപോലും യു.ഡി.എഫിെൻറ പ്രതിച്ഛായയെ തകർക്കാനാവില്ല. യു.ഡി.എഫ് നടത്തുന്ന 'പടയൊരുക്ക'ത്തിെൻറ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ഒരുകോടി ഒപ്പുകൾ ശേഖരിക്കുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആയിരം സരിതമാർ ഉറഞ്ഞുതുള്ളിയാലും ഉമ്മൻ ചാണ്ടിയെന്ന മഹാമേരുവിെൻറ വ്യക്തിത്വം കേരളീയ സമൂഹത്തിന് മുന്നിൽ താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ എന്നിവർ സംസാരിച്ചു. തമ്പി പുന്നന്തല, അഹമ്മദ് ഉഖൈൽ, ഷാജഹാൻ പോളയത്തോട്, അനിൽ, എസ്. വിപിനചന്ദ്രൻ, സന്തോഷ് തുപ്പാശ്ശേരി, വി.ടി. സിബി, രമാരാജൻ, ജി. ജയപ്രകാശ്, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, ആദിക്കാട് ഗിരീഷ്, ഉളിയക്കോവിൽ ശശി, യു. വഹീദ, എം.എ. റഷീദ്, ജോൺസൺ മുണ്ടയ്ക്കൽ, പ്രതീഷ് കുമാർ, സായി ഭാസ്കർ, ഷെഫീക് കിളികൊല്ലൂർ, നിഷ പ്രസാദ്, വിഷ്ണു സുനിൽ പന്തളം, മുഹമ്മദ് സുഹൈൽ, അജിത് പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story