ഹെൽത്ത്​ സെൻറർ ഉദ്ഘാടനം വൈകുന്നു; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

05:17 AM
11/11/2017
ചവറ: നിർമാണം പൂർത്തിയാക്കിയ ഹെൽത്ത് സ​െൻറർ തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചവറ മണ്ഡലം കമ്മിറ്റി പ്രവർത്തകർ ചവറ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് സമിതിയുടെ കാലത്താണ് വട്ടത്തറയിൽ ഹെൽത്ത് സ​െൻറർ കെട്ടിടത്തി​െൻറ നിർമാണം ആരംഭിച്ചത്. പണി പൂർത്തിയായി മാസങ്ങളായിട്ടും കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് പ്രവർത്തകർ പറഞ്ഞു. പ്രസവാനന്തര ശുശ്രൂഷകളും കുത്തിവെപ്പും നടത്തിയിരുന്ന സ​െൻറർ പഞ്ചായത്തി​െൻറ കിഴക്കൻ മേഖലകളിലുള്ള നിരവധിപേർക്ക് പ്രയോജനകരമായിരുന്നു. വാക്സിനേഷൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സൗകര്യമുള്ള കെട്ടിടത്തി​െൻറ ഉദ്ഘാടനം വൈകുന്നത് അധികൃതരുടെ അനാസ്ഥയാണന്നും പ്രവർത്തകർ ആരോപിച്ചു. ഡിസംബറിൽ കെട്ടിടത്തി​െൻറ പ്രവർത്തനം ആരംഭിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് കുറ്റിയിൽ മുഹ്സിൻ, ആർ. അരുൺ രാജ്, കിഷോർ അമ്പിലാക്കര, ബാബുജി പട്ടത്താനം, ശരത്, മിത്രാത്മജൻ, ഷാഹിനാർ, അനൂപ് പട്ടത്താനം, ശ്രീകുമാർ, അഖിൽ ഗോകുൽ, മുരുകൻ, സനൽ എന്നിവർ നേതൃത്വം നൽകി.
COMMENTS