Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:17 AM GMT Updated On
date_range 2017-11-11T10:47:59+05:30മഴയിൽ തകർന്ന റോഡ് ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി
text_fieldsകൊട്ടിയം: ശക്തമായ മഴയിൽ തകർന്ന റോഡ് പഞ്ചായത്ത് അംഗവും നാട്ടുകാരും ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി. മയ്യനാട് മുക്കം ചാങ്ങാട്ട് തൊടി റോഡാണ് കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ തകർന്നത്. റോഡിെൻറ ഇരുവശത്തുമുണ്ടായിരുന്ന മതിലുകൾ ഇടിഞ്ഞ് റോഡിലേക്ക് വീണു. ശക്തമായ ഒഴുക്കിൽ റോഡിെൻറ ഒരുഭാഗം ഒലിച്ചുപോയതോടെ ഇതുവഴിയുള്ള ഗതാഗതം സാധ്യമല്ലാതായി. നിരവധി വീടുകളിലേക്ക് പോയിവരാനുള്ള ഏക ആശ്രയമായിരുന്നു റോഡ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ലീന ലോറൻസ് റോഡ് സഞ്ചാരയോഗ്യമാക്കാൻ മുൻകൈയെടുത്തതോടെ കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്നു. വൈകാതെ റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്യുമെന്ന് ലീന ലോറൻസ് പറഞ്ഞു. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി മുക്കം ഫാസിൽ, ജയിൻ പയസ്, ടെൽമ ടൈറ്റസ്, വാസ്ഖാൻ, ഡെൻസിൽ, സിന്ധു, പെട്രീഷ്യ എന്നിവർ നേതൃത്വംനൽകി.
Next Story