Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുലി ശല്യം:...

പുലി ശല്യം: പൂങ്കുളഞ്ഞിയിൽ കൂട്​ സ്​ഥാപിച്ചു

text_fields
bookmark_border
പത്തനാപുരം: തുടര്‍ച്ചയായുള്ള പുലിയുടെ ആക്രമണത്തിന് പരിഹാരം കാണാന്‍ പൂങ്കുളഞ്ഞിയില്‍ കൂട് സ്ഥാപിച്ചു. പൂങ്കുളഞ്ഞി നാലുമുക്കിലുള്ള എസ്‌.എഫ്.സി.കെയുടെ കശുമാവിന്‍ തോട്ടത്തിലാണ് അധികൃതര്‍ കൂട് സ്ഥാപിച്ചത്. ഒരാഴ്ച മുമ്പ് എസ്.എഫ്.സി.കെയിലെ തൊഴിലാളിയായ റഷീദ ബീവി ടാപ്പിങ് ജോലിക്കിടെ റബര്‍ മരത്തിന് മുകളില്‍ പുലിയെ കണ്ടിരുന്നു. ഭയന്ന് നിലവിളിച്ച ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാല് മുക്കിലുള്ള എസ്.എഫ്.സി.കെയുടെ ടാപ്പിങ് ബ്ലോക്കിലായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലെത്തത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനു മുമ്പ് ഇരുചക്രവാഹന യാത്രികരും നിരവധി പ്രദേശവാസികളും പുലിയെ കണ്ടിരുന്നു. പുലിയുടെ നിരന്തര സാന്നിധ്യം മൂലം ഭീതിയിലാണ് നാട്ടുകാര്‍. അംഗൻവാടി, എല്‍.പി സ്കൂള്‍ എന്നിവയും പുലിയെ കണ്ട സ്ഥലത്തിന് സമീപത്തായി ഉണ്ട്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയാറായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിലായി 40 ലധികം വളര്‍ത്തുമൃഗങ്ങളെയാണ് പുലി കൊന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശങ്ങളില്‍ സൗരോർജ വൈദ്യുതി വേലിയും കിടങ്ങുകളും സ്ഥാപിക്കാത്തതുമൂലമാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ സ്ഥാപിച്ച സൗരോർജവേലികള്‍ കാട് വളര്‍ന്നുകയറിയത് മൂലം നിര്‍വീര്യമാവുകയും ചെയ്തു. അംഗൻവാടി ഹെൽപർ നിയമനം അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ അംഗൻവാടികളിൽ ഒഴിവുള്ള ഹെൽപർ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനായി വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരും എഴുത്തും വായനയും അറിയാവുന്നവരും 10ാം ക്ലാസ് തോറ്റവരുമായിരിക്കണം. സാമൂഹിക നീതി വകുപ്പിന് കീഴിെല ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾ താൽക്കാലികമായി ഹെൽപർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവർ, വിധവ, ബി.പി.എൽ വിഭാഗം എന്നിവർക്ക് പ്രത്യേക പരിഗണന ലഭിക്കും. പ്രായപരിധി: 18നും 46നുമിടയിൽ. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നവംബർ 30-നകം അപേക്ഷ നൽകണം. ഫോറത്തി​െൻറ മാതൃക അഞ്ചൽ ഐ.സി.ഡി.എസ് ഓഫിസ്, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒാഫിസ് എന്നിവിടങ്ങളിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story