Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:17 AM GMT Updated On
date_range 2017-11-11T10:47:59+05:30മഴ: പത്തനാപുരം മേഖലയിൽ പരക്കെനാശം
text_fieldsപത്തനാപുരം: ശക്തമായ മഴയില്‍ പത്തനാപുരം മേഖലയില്‍ വ്യാപകനാശം. പാടം, മാങ്കോട്, കടശേരി, പുന്നല പ്രദേശങ്ങളിലാണ് നാശമേറെയും. ഗ്രാമീണമേഖലകളിലെ തോടുകള്‍ കരകവിഞ്ഞ് ലക്ഷങ്ങളുടെ കൃഷിനാശവുമുണ്ടായി. പാടം രത്നഭവനില്‍ സന്തോഷിെൻറ കട തകര്‍ന്ന് സാധനങ്ങള്‍ ഒലിച്ചുപോയി. സുനില്‍ ഭവനില്‍ സുനിലിെൻറ വീടിെൻറ ഒരുഭാഗവും താമരശേരി പടിഞ്ഞാറ്റേതില്‍ വിലാസിനിയുടെ അടുക്കള എന്നിവയും തകര്‍ന്നു. പാറമുരുപ്പേല്‍ മുരളീധരൻ, ഉതിമൂട്ടില്‍ അഷ്റഫ്, പുളിമൂട്ടില്‍ ആനന്ദൻ, കുറിഞ്ഞിയില്‍ സുരേഷ് ബാബു, പുത്തന്‍വീട്ടില്‍ അര്ജുനൻ, കരണ്‍ നിവാസില്‍ രാജൻ, പാറയില്‍ കുമാര്‍ ഭവനില്‍ കുമാർ, ഗിരീഷ് ഭവനില്‍ രാജശേഖരന് പിള്ള എന്നിവരുടെ കൃഷിയിടങ്ങളില്‍ വെള്ളംകയറി കൃഷി പൂര്‍ണമായും നശിച്ചു. പുന്നല ജങ്ഷന് സമീപം കലുങ്ക് കരകവിഞ്ഞ് കളിച്ചംകുളം ഷാജഹാൻറ കെട്ടിടവും മതിലും സമീപത്തുണ്ടായിരുന്ന സമിയുടെ കോഴിക്കടയും തകര്‍ന്നു. പത്തനാപുരം കല്ലുംകടവ് വലിയ തോട്ടില്‍ വെള്ളംകയറി മൂഴി അരുവി ഭക്ഷണശാലയുടെ ഒരുഭാഗവും തകര്‍ന്നു.
Next Story