Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:14 AM GMT Updated On
date_range 11 Nov 2017 5:14 AM GMTഅപകടംവിതച്ച് ന്യൂജന്‍ ബൈക്കുകള്‍
text_fieldsbookmark_border
അമ്പലത്തറ: അമിതവേഗത്തില്‍ ചീറിപ്പായുന്ന ന്യൂജന്‍ ബൈക്കുകള്‍ നിരത്തുകളില്‍ അപകടം വിതക്കുന്നു. സ്വയം അപകടങ്ങളിൽചെന്ന് ചാടുന്നതിന് പുറമേ ഇരുചക്രവാഹനയാത്രക്കാരെയും കാല്നടയാത്രക്കാക്കാരെയും ഇവര്‍ അപകടങ്ങളില്കൊണ്ട് ചാടിക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ച കമലേശ്വരത്ത് രണ്ട് വിദ്യാർഥികൾ മരിക്കാനിടയാക്കിയത് അമിതവേഗമാെണന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിരത്തുകളിലൂടെ മരണപ്പാച്ചില്‍ നടത്തുന്നവരെ പിടികൂടുന്നതിൽ പൊലീസും മോട്ടാര്വാഹനവകുപ്പും അലംഭാവംകാണിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. അപകടമുണ്ടാക്കി ന്യൂജൻ ബൈക്കുകൾ നിർത്താതെപോവുന്നതും പതിവാണ്. ഇത് മൂലം പലപ്പോഴും അപകടത്തില്‍പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലയിം പോലും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. അമിതവേഗത്തില്‍ പായുന്ന പുത്തന്‍തലമുറ ക്ലബുകള്‍ ഉണ്ടാക്കി ബൈക്കുകളിലെ മത്സരയോട്ടങ്ങള്‍ വരെ സംഘടിപ്പിക്കുന്നത് പതിവാണ്. മണക്കാട്-കോവളം റൂട്ടിൽ ഇത് പതിവ് കാഴ്ചയാണ്. ബൈക്കുകളിൽ ശബ്ദം വർധിപ്പിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച് ഇവർ ശബ്ദമലിനീകരണമുണ്ടാക്കുന്നതും പതിവാണ്. ഇവർ വളവുകളില്‍ ബൈക്കിെൻറ സ്റ്റാൻഡ് റോഡില്‍ ഉരച്ച് തീപാറിപ്പിക്കുന്നതും കാരണം എതിര്‍ദിശയില്‍ നിന്നുവരുന്ന വാഹനങ്ങള്‍ നിയന്ത്രണംതെറ്റി അപകടങ്ങളില്‍ ചെന്നുപെടുന്നതും പതിവാണ്. ഈ റോഡില്‍ പൊലീസ് കാമറകള്‍ ഇല്ലാത്തത് അതിമവേഗതക്കാര്ക്ക് കൂടുതല്‍ ഗുണകരമാണ്. വളവുകളില്‍ പതിയിരുന്ന് ഇരുചക്രവാഹനങ്ങളെ പിടികൂടി പിഴ ചുമത്തുന്ന പൊലീസ് ഇത്തരം സംഘങ്ങളെ പിടികൂടാനോ ഇവര്‍ക്ക് പിന്നാലെ പോകാനോ തയാറാകാത്തകാരണം റേസര്‍മാരുടെ എണ്ണം നിരത്തില്‍ കൂടുകയാണ്. പടം ക്യാപ്ഷന്‍: 1. കമലേശ്വരം ഭാഗത്ത് രണ്ട് വിദ്യാർഥികള്‍ മരിക്കാനിടയാക്കിയ അപകടത്തിൽപെട്ട ബൈക്ക് 2 സംഭവസ്ഥലത്ത് നാട്ടുകാര്‍ --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story