Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജി.എസ്.​ടി: ...

ജി.എസ്.​ടി: മില്ലുകളുടെ പ്രവർത്തനത്തെ ബാധിച്ചു ^മന്ത്രി എ.സി. മൊയ്തീൻ

text_fields
bookmark_border
ജി.എസ്.ടി: മില്ലുകളുടെ പ്രവർത്തനത്തെ ബാധിച്ചു -മന്ത്രി എ.സി. മൊയ്തീൻ ബാലരാമപുരം: മില്ലുകളുടെ പ്രവർത്തനത്തെ ജി.എസ്.ടി ബാധിച്ചതായി മന്ത്രി എ.സി. മൊയ്തീൻ. ബാലരാമപുരം സ്പിന്നിങ് മില്ലിലെ പഞ്ഞി തായ്ലൻഡിലേക്ക് കയറ്റി അയക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് പോകുന്ന തരത്തിലാണ് മില്ലുകളെ ജി.എസ്.ടി ബാധിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉൽപാദനക്ഷമതയില്ലാത്തത് മില്ലുകളുടെ നവീകരണത്തെ ബാധിച്ചു. 450 കേടി രൂപ ചെലവിൽ മില്ലുകളുടെ നവീകരണം നടക്കും. ബാലരാമപുരം സ്പിന്നിങ് മില്ലിന് മുന്നുകോടി മുപ്പത് ലക്ഷം നൽകിയിട്ടുണ്ട്. ഇതി​െൻറ ആദ്യ ഘട്ടമായി രണ്ട് കോടി നൽകും. കൈത്തറി വികസനത്തിനായും മില്ലുകളുടെ നവീകരണത്തിനായും പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ഞി ചൈനയിലേക്ക് കയറ്റി അയക്കുന്നതി​െൻറ ധാരണപത്രം ഒപ്പിടലും കയറ്റി അയക്കുന്ന വാഹനത്തി​െൻറ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി അധ്യക്ഷതവഹിച്ചു. എം.എം. ബഷീർ സ്വാഗതവും കെ.എസ്.ടി.സി ചെയർമാൻ വത്സലൻ, കെൽപാം ചെയർമാൻ പയറുംമൂട് തങ്കപ്പൻ, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ, പാറക്കുഴി സുരേന്ദ്രൻ, ബാലരാമപുരം കബീർ, എം. ഗണേഷ്, ടി. സുധീർ, സുനിൽകുമാർ എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story