Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:14 AM GMT Updated On
date_range 2017-11-11T10:44:59+05:30ബാലരാമപുരം സ്പിന്നിങ് മില്ലിൽനിന്ന് പഞ്ഞി ഇനി തായ്ലൻഡിലേക്ക്
text_fieldsബാലരാമപുരം: ബാലരാമപുരം സ്പിന്നിങ് മില്ലിൽനിന്ന് പഞ്ഞി ഇനി തായ്ലൻഡിലേക്കും ചൈനയിലേക്കും. വെള്ളിയാഴ്ച രണ്ട് കണ്ടെയ്നറിലായി 39 ടൺ പഞ്ഞി തായ്ലൻഡിലേക്ക് കയറ്റി അയച്ചു. ചൈനയിലേക്ക് മൂന്ന് കണ്ടെയ്നർ പഞ്ഞി കയറ്റി അയക്കുന്നതിനുള്ള കരാറിലും ഒപ്പിട്ടു. മൂന്ന് ഷിഫ്റ്റിലായി പ്രവർത്തിക്കുന്ന ട്രിവാൻട്രം സ്പിന്നിങ് മില്ലിൽനിന്ന് വിദേശത്തേക്ക് നൂൽ കയറ്റി അയക്കുന്നത് മില്ലിെൻറ പുരോഗമനത്തിന് ഏറെ പ്രതീക്ഷ നൽകുന്നു. കേരളാ സ്റ്റേറ്റ് ടെക്സ്റ്റെൽസ് കോർപറേഷെൻറ മേൽനോട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യയും ജർമനി, െചക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ലോകോത്തര നിലവാരമുള്ള പുത്തൻ യന്ത്രങ്ങളും ഉപയോഗിച്ചാണ് പഞ്ഞി നിർമിക്കുന്നത്. പരമ്പരാഗത മേഖലക്കുവേണ്ടിയുള്ള ഓപൺ എൻഡ് സ്പിന്നിങ് മില്ലായി 2009ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദായിരുന്നു ഉദ്ഘാടനം ചെയ്തത്. 2011 ഫെബ്രുവരി 22ന് രണ്ടാം ഘട്ടവികസനം അന്നത്തെ വ്യവസായമന്ത്രി എളമരം കരീം നിർവഹിച്ചു. ബാലരാമപുരത്തെ കൈത്തറി നെയ്ത്ത് തൊഴിലാളികൾക്കു വേണ്ടി 1957-ൽ പട്ടം താണുപിള്ള തറക്കല്ലിട്ട മിൽ 1962 മാർച്ച് 12ന് മൊറാർജി ദേശായിയാണ് ഉദ്ഘാടനം ചെയ്തത്. പഞ്ഞിയിൽനിന്ന് നൂലുണ്ടാക്കി കൈത്തറി മേഖലക്കും വൻകിട ടെക്സ്റ്റൈൽസ് കമ്പനികൾക്കും നൽകുന്ന ജോലിയാണ് ഇവിടെ നടന്നുവന്നിരുന്നത്. തായ്ലൻഡിലേക്കും ചൈനയിലേക്കും പഞ്ഞി കയറ്റി അയക്കുന്നത് മില്ലിെൻറ തുടർ പ്രവർത്തനത്തിന് സഹായകമാകും. മറ്റ് മില്ലുകളിലെ വേസ്റ്റ് നൂലാണ് ഇവിടെ എത്തി നൂലായും പഞ്ഞിയായും പോകുന്നത്. ഇപ്പോൾ മില്ലിൽ 680 ക്വിൻറൽ നൂൽ ഉൾപാദിപ്പിക്കുന്നതായും ജീവനക്കാർ പറയുന്നു.
Next Story