Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:14 AM GMT Updated On
date_range 11 Nov 2017 5:14 AM GMTശിശുക്ഷേമ സമിതിയുടെ വർണോത്സവം സമാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ശിശുദിനത്തിെൻറ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കലാമത്സരങ്ങൾ 'വർണോത്സവം -2017' സമാപിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. സമിതി വൈസ് പ്രസിഡൻറ് അഴിക്കോടൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.പി. ദീപക് സ്വാഗതം പറഞ്ഞു. ട്രഷറർ രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. രാജു, ജില്ല ശിശുക്ഷേമ സമിതി ട്രഷറർ അരുൺ ഗോപി, യുവജന യൂത്ത് ബോർഡ് കോഓഡിേനറ്റർ എം. റൺദീഷ് എന്നിവർ പെങ്കടുത്തു. ബാലപ്രതിഭയായി കെ. അക്ഷിത്, അജിത്ത് (ഡോ. ജി.ആർ പബ്ലിക് സ്കൂൾ നെയ്യാറ്റിൻകര) എന്നിവരെയും ബാലതിലകമായി പി.എം. ദേവാനന്ദയെയും (സ്കൂൾ ഒാഫ് ഗുഡ് ഷെപ്പേഡ്, ആക്കുളം) തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story