Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊട്ടാരക്കര...

കൊട്ടാരക്കര കേന്ദ്രീകരിച്ച്​ നടന്ന കോടികളുടെ വിസ തട്ടിപ്പ്: എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി

text_fields
bookmark_border
* കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി കൊല്ലം റൂറൽ എസ്.പി ----------------------------------------------------------കൊട്ടാരക്കര: കൊട്ടാരക്കര കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പൊലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ആദ്യം മുതൽതന്നെ തട്ടിപ്പിനിരയായവർ രംഗത്തുവന്നിരുന്നു. 800 ഓളം പേർ തട്ടിപ്പിനിരയായതായാണ് സൂചന. 500 ഓളം പരാതികൾ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നും അറസ്റ്റിലായ കൂട്ടുപ്രതികൾക്ക് കൊട്ടാരക്കര സി.ഐ ഓഫിസിൽ വഴിവിട്ട സ്വാതന്ത്ര്യം നൽകിയെന്നുമുള്ള ആരോപണങ്ങളും നേരത്തേ ഉയർന്നിരുന്നു. പരാതി നൽകാനെത്തിയവർ പൊലീസി​െൻറയും പ്രതികളുടെയും കൂട്ടുകെട്ടിനെതിരെ കൊട്ടാരക്കര എസ്.പി ഓഫിസിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. കൊട്ടാരക്കര പുലമൺ കോട്ടപ്പുറം വീട്ടിൽ ഹരികൃഷ്ണൻ (24), ഗിരികൃഷ്ണൻ (21), ഇവരുടെ സഹായികളായ മാന്നാർ എണ്ണക്കാട് നന്ദനം വീട്ടിൽ സന്തോഷ് ‌(38), കുണ്ടറ നെടുമ്പന സ്നേഹാലയം വീട്ടിൽ സുനിൽ (41), കരീപ്ര വാക്കനാട് സുരേഷ് മന്ദിരത്തിൽ സുരേഷ് കുമാർ (കുട്ടൻ-37) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ കിഴവള്ളൂർ കുഴിപറമ്പിൽ വീട്ടിൽ പ്രിൻസ് സക്കറിയയെ (32) പൊലീസ് ഇതുവരെ പിടികൂടിയില്ല. മറ്റൊരു പ്രധാന പ്രതിയായ ബിജു കോട്ടപുറത്തെ അറസ്റ്റ് ചെയ്യുന്നതിലും പൊലീസ് അലംഭാവം കാണിച്ചിരുന്നു. തുടർന്ന് തട്ടിപ്പിനിരയായവർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരം ശക്തമാക്കിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായ ഹരികൃഷ്ണ​െൻറയും ഗിരികൃഷ്ണ​െൻറയും പിതാവാണ് ബിജു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും കേസ് ക്രൈംബ്രാഞ്ചിന് എത്രയും പെട്ടെന്ന് കൈമാറണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. സമരസമിതി ചെയർമാനും നഗരസഭ ഉപാധ്യക്ഷനുമായ എ. ഷാജു ഉദ്ഘാടനം ചെയ്തു. മൈലം ഗണേശ് അധ്യക്ഷതവഹിച്ചു. കൊട്ടാരക്കര പുലമൺ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് എസ്.പി ഒാഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളുമായി 100ഓളം പേർ മാർച്ചിൽ പങ്കെടുത്തു. പാവപ്പെട്ട യുവാക്കളെയാണ് സംഘം തട്ടിപ്പിനിരയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ റൂറൽ ജില്ല പൊലീസ് മേധാവിക്ക് നിവേദനം നൽകി. സത്യസന്ധമായ അന്വേഷണം നടത്തുമെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ സർക്കാറിന് കത്ത് നൽകിയതായും റൂറൽ എസ്. പി അറിയിച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി കൊല്ലം റൂറൽ എസ്.പി ബി. അശോകൻ 'മാധ്യമ'ത്തോട് പറഞ്ഞു. -
Show Full Article
TAGS:LOCAL NEWS 
Next Story