Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്താരാഷ്​​ട്ര...

അന്താരാഷ്​​ട്ര റേഡിയോളജി ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ആറാമത് അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. ഇന്ത്യൻ റേഡിയോളജി ആൻഡ് ഇമേജിങ് അസോസിയേഷനും (ഐ.ആർ.ഐ.എ), തിരുവനന്തപുരം ചാപ്റ്ററും കിംസ് ആശുപത്രി തിരുവനന്തപുരവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡോ. വേണുഗോപാൽ എം. അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരളത്തിലെ പ്രമുഖ റേഡിയോളജി മേധാവികൾ പങ്കെടുത്തു. ഐ.ആർ.ഐ.എ സിറ്റി ചാപ്റ്റർ പ്രസിഡൻറ് ഡോ. മനോജ് ടി. പിള്ള അഭിസംബോധന ചെയ്തു. ഡോ. അനൂപ് ടി. ചക്രവർത്തി, ഡോ. സുരേഷ് കുമാർ വി.കെ, ഡോ. ധീരജ് ബിൻഭൽ, ഡോ. മനീഷ്കുമാർ യാദവ്, ഡോ. ജയദേവൻ ഇ.ആർ എന്നിവർ അത്യാഹിത റേഡിയോളജിയുടെ വിവിധ മേഖലകളെകുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. മാധവൻ ഉണ്ണി നന്ദി പറഞ്ഞു. കിംസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടികൾ ഡയറക്ടറും വൈസ് പ്രസിഡൻറുമായ പ്രഫ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഐ.എ സെൻട്രൽ കൗൺസിൽ അംഗം ഡോ. പ്രദീപ് എസ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story