Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയത്ത് നിർമാണം; അഞ്ചു...

മഴയത്ത് നിർമാണം; അഞ്ചു ലക്ഷത്തി​െൻറ റോഡ് ഒലിച്ചുപോയി

text_fields
bookmark_border
*മഴ പെയ്തപ്പോൾ പണി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുെന്നന്ന് നാട്ടുകാർ പാറശ്ശാല: കോൺക്രീറ്റ് ചെയ്ത റോഡ്‌ അടുത്ത ദിവസത്തെ മഴയിൽ ഒലിച്ചു പോയി. മുരിയങ്കര വാർഡിൽ നെടുവൻവിളയ്ക്കു സമീപം അഞ്ചുകോവിലിൽനിന്ന് ഇലിപ്പമൂട് ദേവീ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡാണ് പണി ചെയ്തതി​െൻറ അടുത്ത ദിവസംതന്നെ തകർന്നത്. 4.90 ലക്ഷം രൂപ ചെലവിട്ടാണ് റോഡ്‌ നിർമിച്ചത്. ചൊവ്വാഴ്ചയാണ് നൂറു മീറ്ററോളം വരുന്ന റോഡി​െൻറ കോൺക്രീറ്റ് പണി നടന്നത്. പണിതുടങ്ങി അൽപ സമത്തിനുള്ളിൽതന്നെ ചെറിയ രീതിയിൽ മഴപെയ്തു തുടങ്ങിയിരുന്നു. മഴയത്ത് കോൺക്രീറ്റ് പണി ചെയ്യരുതെന്നും അടുത്തദിവസത്തേക്കു മാറ്റി െവക്കണമെന്നും നാട്ടുകാർ ആവശ്യപ്പെെട്ടങ്കിലും പഞ്ചായത്ത് അംഗത്തി​െൻറ നേതൃത്വത്തിൽ പണി തുടരുകയിരുന്നു. നിർമാണം നടക്കുമ്പേൾ എൻജിനീയറോ ഓവർസിയറോ ഉണ്ടായിരുന്നില്ല. പണി നിർത്തിവെക്കണമെന്ന് നാട്ടുകാർ ഫോണിലൂടെ ആവശ്യപ്പെെട്ടങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ബുധനാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ റോഡി​െൻറ പലഭാഗങ്ങളും ഒലിച്ചു പോവുകയായിരുന്നു. മാത്രമല്ല കോൺക്രീറ്റ് മിശ്രിതത്തിൽ അപാകതകളുണ്ടെന്നും ഒരുചാക്ക് സിമൻറ് ഉപയോഗിക്കേണ്ട സ്ഥാനത്ത് അരച്ചാക്ക്‌ മാത്രമാണ് ഉപയോഗിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. കോൺക്രീറ്റി​െൻറ കനവും പദ്ധതിയിൽ ഉള്ളതിനെക്കാളും കുറവാണെന്നും നാട്ടുകാർ പറഞ്ഞു. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകാൻ തയാറെടുക്കുകയാണ് റോഡി​െൻറ ഇരുവശങ്ങളിലുമുള്ള നാട്ടുകാർ. ഫോട്ടോ മഴയിൽ തകർന്ന കോൺക്രീറ്റ് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story