Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിപ്പോർട്ട്​...

റിപ്പോർട്ട്​ വൃത്തികെട്ട രാഷ്​ട്രീയക്കാർക്കുള്ള ആഘാതം ^കമീഷൻ *രാഷ്​ട്രീയ യജമാനന്മാർക്കായി ഏതറ്റംവരെയും പോകുന്ന ഉദ്യോഗസ്​ഥർക്ക്​ പാഠവും

text_fields
bookmark_border
റിപ്പോർട്ട് വൃത്തികെട്ട രാഷ്ട്രീയക്കാർക്കുള്ള ആഘാതം -കമീഷൻ *രാഷ്ട്രീയ യജമാനന്മാർക്കായി ഏതറ്റംവരെയും പോകുന്ന ഉദ്യോഗസ്ഥർക്ക് പാഠവും തിരുവനന്തപുരം: യഥാർഥമുഖം മറച്ചുവെച്ച് ജനത്തെ ചൂഷണംചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയക്കാർക്കുള്ള ആഘാതമാണ് റിേപ്പാർെട്ടന്ന് സോളാർ കമീഷൻ. രാഷ്ട്രീയ യജമാനന്മാരുടെ തോന്ന്യാസങ്ങളും സ്വകാര്യതാൽപര്യങ്ങളും തൃപ്തിപ്പെടുത്തുന്നതിന് ഏതറ്റംവരെയും പോകുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഇതൊരു പാഠവുമാെണന്നും റിപ്പോർട്ടി​െൻറ 'പ്രാരംഭത്തിൽ' കമീഷൻ വ്യക്തമാക്കുന്നു. റിേപ്പാർട്ട് ചരിത്രത്തി​െൻറ ഭാഗമാണ്. അല്ലാത്തപക്ഷം ചരിത്രം മാപ്പ് തരില്ല. ജുഡീഷ്യൽ കമീഷെനന്നാൽ കണ്ണിൽപൊടിയിടാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ സത്യംകണ്ടെത്താൻ പകലുംരാവും പോലും സിറ്റിങ്ങും മാരത്തൺ സാക്ഷിവിസ്താരവും നടത്തി ഹെർക്കുലിയൻ യത്നമാണ് കമീഷൻ മൂന്നരവർഷമായി നടത്തിയതെന്നും ജസ്റ്റിസ് ജി. ശിവരാജൻ കമീഷൻ അഭിപ്രായപ്പെടുന്നു. ഉന്നതരുടെ ദൃശ്യങ്ങളടങ്ങിയ സീഡി സൂക്ഷിച്ചിട്ടുെണ്ടന്ന് ബിജു രാധാകൃഷ്ണൻ പറഞ്ഞതനുസരിച്ച് സീഡി കണ്ടെത്താനായി അദ്ദേഹത്തെയും കൊണ്ട് കോയമ്പത്തൂരിലേക്ക് പോയത് അഭൂതപൂർവമായ സംഭവമെന്നാണ് കമീഷൻ വിലയിരുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story