Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:17 AM GMT Updated On
date_range 2017-11-10T10:47:58+05:30ൈലംഗിക സംതൃപ്തിയും അഴിമതി
text_fieldsതിരുവനന്തപുരം: യുടെ പരിധിയിൽ വരുന്നതാണെന്ന് സോളാർ കമീഷൻ കണ്ടെത്തൽ. സരിതയെ ലൈംഗികമായി പീഡിപ്പിെച്ചന്നുള്ള കത്തിലെ പരാമർശത്തെ ആധാരമാക്കിയുള്ള കമീഷൻ നിഗമനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അഴിമതി തടയൽ നിയമപ്രകാരം പ്രതിഫലം പണത്തിലോ മറ്റ് വസ്തുക്കളിലോ മാത്രം പരിമിതപ്പെടുത്തേണ്ട ആവശ്യമില്ല. ലൈംഗിക സംതൃപ്തിയും പ്രതിഫലത്തിെൻറ പരിധിയിൽ വരും. അഴിമതി നിരോധന നിയമത്തിലെ ഏഴ് (ബി) വകുപ്പ് ഉദ്ധരിച്ചാണ് കമീഷൻ ഇക്കാര്യം അടിവരയിടുന്നത്. ലൈംഗികത കമീഷെൻറ അന്വേഷണപരിധിയിൽ വരുന്നില്ലെന്ന സംസ്ഥാനത്തിനുവേണ്ടി ഹാജരായ സീനിയർ ഗവൺമെൻറ് പ്ലീഡറുടെ വാദവും ഖണ്ഡിക്കുന്നുണ്ട്. ലൈംഗികതയും ലൈംഗിക സംതൃപ്തിയും ഒാരോ ആെള സംബന്ധിച്ചിടത്തോളം മാറിവരുന്ന കാര്യങ്ങളാണ്. പൊതുസേവകർ ഒൗദ്യോഗിക കൃത്യനിർവഹണം വഴി എന്തെങ്കിലും ചെയ്തുകൊടുക്കുന്നതിന് ലൈംഗികതയും ലൈംഗികസംതൃപ്തിയും ആവശ്യെപ്പടുകയാണെങ്കിൽ അത് അഴിമതിയുടെ പരിധിയിൽ വരും.
Next Story