Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:17 AM GMT Updated On
date_range 10 Nov 2017 5:17 AM GMTകുടുംബശ്രീ സ്നേഹിത വിദ്യാലയങ്ങളിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളെ തടയുന്നതിനും അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ സംരക്ഷണം നൽകി അവരെ ജീവിതത്തിെൻറ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടിയും കുടുംബശ്രീ ആരംഭിച്ച സ്നേഹിത ജെൻറർ ഹെൽപ് ഡെസ്ക്കിെൻറ പ്രവർത്തനം വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ. കെ.ആർ. ഷൈജു സ്വാഗതവും അനിലാ ഹമീദ് (സ്നേഹിത സ്കൂൾ കോഡിനേറ്റർ) നന്ദിയും പറഞ്ഞു. പട്ടം വാർഡ് കൗൺസിലർ രമ്യ രമേഷ് എസ്.പി പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ രത്നകുമാർ എൻ, ഹെഡ്മിസ്ട്രസ് നിഷ എസ്, പി.ടി.എ പ്രസിഡൻറ് രാജീവ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 10 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ടീച്ചർ കോഡിനേറ്ററായി സ് കൂൾതല പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story